തറവാട് (Part 4)

 ആനക്കുളി

ആനക്കുളി രണ്ടുതരമാണ്. വീടിന്റെ പിന്നാമ്പുറത്തുള്ള പൈപ്പിൽ ഓസിട്ടു മുറ്റത്തുനിർത്തി കുളി. വെള്ളം മുഴുവനും ട്ടർകുന്നുവെന്നു പറഞ്ഞു അമ്മുമ്മ പിന്നീടത് നിർത്തി.  പിന്നെയുള്ളതാണ് കടവത്തുപോയിട്ടൊരു മുങ്ങികുളി. രണ്ടും കാണേണട കാഴ്‌ചകൾ തന്നെ.

വീട്ടിലെ പറമ്പിൽ കുളിക്കുമ്പോൾ ആനകൾ അങ്ങിനെ നിവർന്നു നിൽക്കും. തുമ്പിക്കിലൊരു ഓലയോ പണയിലായോ കാണും. അര്മാദിച്ചു ആടിയാടി ഒരുനിൽപ്പാണ്‌. ഗജ കേസരിയെന്നൊക്കെ പറയാവുന്ന ആനകളാണ് പലപ്പോഴും എഴുന്നള്ളിപ്പിന് വരാറുള്ളത്, അവരുടെ തലയെടുപ്പോടെയുള്ള ആ നിൽപ്പ്... വാക്കുക്കൾക്കതീതമാണ്.

പാപ്പാന്മാർ പണിപ്പെട്ടു ചകിരിച്ചോറും സോയ്പ്പും ഒക്കെ ഇട്ടു ആനയെ കൗപ്പിച്ചെടുക്കും. ആനയാങ്ങിനെ ഏതോ മുഅലൈപാട്ടിന്റെ ഈണമാസത്തിച്ചു നിൽക്കുന്ന ലാഘവത്തോടെ ചെയ്യും വാലുമാറ്റി ടാലത്തിൽ മെല്ലെ കുലുങ്ങി, തുമ്പിക്കയികൊണ്ട് റ്റാലംപിടിക്കുംപോലെ ഓരോ കളിയുമായി നിന്നുകൊടുക്കും.

മുറ്റത്തുള്ള ആനയുടെ കുളികഴുമ്പോളേക്കും മറ്റു രണ്ടാനകയും പുഴയിലേക്ക് പുറപ്പെട്ടിട്ടുണ്ടാകും. പിന്നെ എന്റെ യാത്ര അങ്ങോട്ടേക്കാണ് - മുവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ കരിവീരന്മാരെ കാണാൻ. അവിടെ ചെന്നാൽ കാണുക വേറൊരു മനോഹര കാഴ്ചയാണ്.

മുട്ടോളം വെള്ളത്തിൽ ചെരിഞ്ഞു കിടന്നു കാലുകൾ നിവർത്തി വിശ്രമിക്കുന്ന കൊമ്പന്മാരെ. അവിടെയും പാപ്പാന്മാർക്കു വിശ്രമമില്ല. ആനകളെ കുല്പ്പിച്ചു കറുപ്പിക്കുക തന്നെ പണി. കുഞ്ഞുണ്ണി മാഷിന്റെ കവിതയിലെ വരികളിലൊന്നിലെ പോലെ, ആനക്കുണ്ടോ പേടി... മൂന്നു ആറുകൾ ചേരുന്നിത് ആഴവും ഒഴുക്കുമൊക്കെ ആനക്ക് ശർക്കരയുണ്ട തിന്നുന്നപോലെ സിമ്പിൾ! കുളികഴിഞ്ഞെണീക്കുമ്പോൾ, മുമ്പത്തേക്കാൾ സുന്ദരനായൊന്നു ടോണിപോക്കുന മെയ്കറുപ്പോടെ അവർ കാവിനടുത്തേക്കു പോകും. പിന്നെ നെറ്റിപ്പട്ടം ചാർത്തി നിൽക്കും. ആളുകൾ വെഞ്ചാമരവും ആളവട്ടങ്ങളുമൊക്കെയായി ഓരോ ആനകളുടെയും പുറത്തുകേറും. ഒരാൾ കുട മേലേക്ക് ഉയർത്തിക്കൊടുക്കും. പിന്നെ വലംവെച്ചു തിടമ്പേറ്റി എഴുന്നള്ളിപ്പായി. അങ്ങിനെ ഓരോ എഴുന്നള്ളിപ്പിന് മുൻപും  ഓരോ കുളി...

തറവാട് (Part 3)

 ചിറപ്പ് മഹോൽത്സവം:

വേനലവദിയും വിഷുവും ഓണവുമൊക്കെ ഈ വീട്ടിൽ ആണെങ്കിലും ഏറ്റവും തലയെടുപ്പോടെ വേറിട്ട് നില്കാറുള്ളത് ക്രിസ്തുമസ് അവധി ആണ്. അപ്പോഴാണ് പുഴകരകാവിൽ ചിറാപ്പുമഹോത്സവം. ആന എഴുന്നള്ളിപ്പും ആഘോഷങ്ങളും ഒക്കെയായി 10 ദിവസം തിമിർക്കും.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ ചിതറി കിടക്കുന്ന വീട്ടുകാർ എല്ലാരും ഓടി എത്തുന്ന അവധിദിനങ്ങൾ.

അമ്മുമ്മയുടെ സഹോദരങ്ങളും മക്കളും, അപ്പൂപ്പന്റെ ബാൻഡുകളും ഒക്കെ പുഴകടന്നും പലനാടുതാണ്ടിയും വന്നുചേരും.

ദിവസത്തിൽ 3 നേരം ആന എഴുന്നള്ളിപ്പ്. കാവിൽ തുടങ്ങി, മേളം മുഴക്കി 3 ആനകൾ തിടമ്പുമായി ശിവന്റെ അമ്പലത്തിനുമുന്നിൽ വന്നുനിന്ന്‌ തിരിച്ചുപൊകും . കഷ്ടി 300 മീറ്റർപോലുംനീളoഇല്ലാത്ത ആ റൂട്ടമാപിന്റെ  ഏകദേശം നടുക്കാണ് മേല്പറയുന്ന വീട്. അതുകൊണ്ടു തന്നെ എഴുന്നള്ളിപ്പ്ന്റെ ഇടയിലൊരു 10-15 മിനിറ്റ് വീടിനു നേരെമുന്നിൽ ആനകൾ നിരന്നുനിന്നു റെസ്റ്റെടുക്കും - ഒരു പിറ്റ്‌സ്‌റ്റോപ് ഫോർ 2-3 പനമ്പട്ട ആൻഡ് പഞ്ചവാദ്യം. ഇത് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള നടത്തത്തിൽ അങ്ങിനെ 2 തവണ ആനകൾ വീടിന്റെ ഇടവഴിയുടെ  നേരെമുന്നിൽ. മുൻപ് പറഞ്ഞപോലെ, ചെറിയൊരു ഇടവഴിയുണ്ടല്ലോ മെയിൻ റോഡിൽ നിന്നും ഞങ്ങളുടെ മാത്രം വീട്ടിലേക്കു. എഴുന്നള്ളിപ്പിന്റെ ഈ സ്റ്റോപ്പ്‌ മോമെന്റിൽ പലരും വന്ന് നില്കും വഴിയോരത്തു. ആനകളുടെ തലയെടുപ്പും, തിടംബിന്റെ തിളക്കവും, കുടയുടെ വര്ണര്ഭമായ കറക്കവും... വെഞ്ചാമരവും ആലവട്ടവും വീശി അങ്ങിനെ നിൽക്കുന്ന ഗജവീരന്മാരുടെ മുൻപിൽ മേളം കൊഴുത്തുകൊണ്ടേ ഇരിക്കും.

അങ്ങിനെ നാടുകണ്ട്‌ ഭഗവതി തിരിച്ചു കാവിനുള്ളിൽ എത്തിയാലോ, പ്രദക്ഷിണം കഴിഞ്ഞു  ആനയൂട്ടിനുള്ള സമയമായി. എനിക്കേറ്റവും ഇഷ്ടമുള്ള ഒരു ചടങ്ങു. എത്താക്കൊബിൽ എത്തിക്കുന്ന പോലെയൊരു  സുഖം ആണ് കൊമ്പന്റെ കോബ്ബിലോന്നു തലോടുമ്പോൾ.

മഞ്ഞളും ചോറും മറ്റുചില സാധനങ്ങളും ചേർത്തുകുഴച്ചു വല്യ തേങ്ങയോളം വലുപ്പത്തിൽ ഉരുട്ടി ഉരുളകളാക്കി ഉരുളികുള്ളിൽ വെക്കും. ഭക്‌തർ ഓരോരുത്തരും വരിയായ് നിന്ന് ഉരുളകൾ വാങ്ങി ആനകളുടെ വായിൽ വെച്ച് കൊടുക്കും. ആനയും ഹാപ്പി ഭക്തരുo ഹാപ്പി.

ക്യൂയിൽ നിൽക്കുന്ന ആളുകൾ പലവിധമാണ്. ഒന്നുകിൽ ഭക്തിയോടെ അല്ലെങ്കിൽ ആവേശത്തോടെ, ചിലപ്പോൾ ഭക്തിയും ഭയവും കൂടിചേർന്നൊരു വെപ്രാളം. ഓരോരുത്തരും ഉരുളയെടുത്തു ആനയുടെ അടുത്തുചെന്നു കാട്ടുന്ന കോപ്രായങ്ങൾ കാണേണ്ട കാഴ്ചതന്നെ. എനിക്ക് ആനകളെ വലിയ പ്രിയം ആണ്. അവരുടെ അടുത്ത് ചെന്ന് നിന്ന്, അവരുടെ ചെയ്തികൾ  നോക്കിനിൽക്കാൻ നല്ല രസമാണ്. ഈശ്വരാധീനമെന്നോണം എഴുന്നളിപ്പ് കഴിഞ്ഞു ആനകൾ വിശ്രമിക്കാൻ തളക്കുന്നതു മിക്കപ്പോഴും തറവാടിന്റെ പറമ്പിലോ പരിസരത്തോ ആയിരിക്കും. പോരെ പൂരം? ഞാൻ മിക്കപ്പോഴും അവരെ കാണാൻ പറമ്പിൽ ഉണ്ടാകും. സദ്യക്ക് വിളമ്പാൻ സൂക്ഷിച്ച വാഴക്കുലകളിൽ നിന്നും ചെറിയ പടലകൾ തിരിഞ്ഞു മേടിച്ചും, ചിലപ്പോളൊക്കെ അടിച്ചു മാറ്റിയും ആനകളുടെ അടുത്തേക്കോടും. പഴത്തിന്റെ എണ്ണം കുറഞ്ഞു വരുമ്പോൾ ചിറ്റയുടെ ചീത്തയും കേൾക്കും. എന്നാലും, ആനയോടുള്ള സ്നേഹത്തോളം വരില്ലല്ലോ ആ കൊച്ചുകൊച്ചു കുറുമ്പുകൾ. 

വൈകുന്നേരത്തെ ആന എഴുന്നള്ളിപ്പിനിടയിൽ ചിലപ്പോൾ മയിലാട്ടവും കാവടിയുമൊക്കെ ഉണ്ടായേക്കാം. എല്ലാദിവസവും പതിവില്ലെങ്കിലും. എഴുന്നള്ളിപ്പ് അമ്പലത്തിൽ നിന്നും പുറപ്പെട്ടെന്നു  കേൾക്കേണ്ട താമസമേ ഉള്ളൂ വീട്ടിൽ പിന്നെ ഒരു ബഹളമാണ്.... അതുവരെ സാ പാ പാടിനിന്നവര്പോലും മുടിചീകി കെട്ടി പുത്തനുടുപ്പുമിട്ടു ഓട്ടമാണ് ഇടവഴിയുടെ അങ്ങേതലക്കലെത്തി സ്ഥാലംപിടിക്കാൻ. കൊച്ചുകുട്ടികളെ മതിലും പുറത്തിരുത്തും അച്ഛനോ, ചേട്ടന്മാരോ ഒക്കെ. ഞാനും ചിലപ്പോഒക്കെ അങ്ങിനെ മതിലിലിരുന്നാണ് ആനകളെയും അവയുടെ മുന്നിൽ അവതരിപ്പിക്കുന്ന കലാപരിപാടികളെയും ഒക്കെ തന്നെ ആസ്വദിച്ചിട്ടുള്ളത്. കുട്ടിക്കാലത്തു അമ്ബാപ്പോടെ കണ്ണും മിഴിച്ചു നിന്നുപോയിട്ടുണ്ടാപ്രകടനങ്ങളൊക്കെയും കണ്ടു.

 

രാത്രി തീവെട്ടി എഴുന്നള്ളിപ്പാണ്. നാലോ എട്ടോ തീവെട്ടികളുടെ അകമ്പടിയോടെയാണ് ഇരുട്ടത്താനകൾ എഴുന്നള്ളുന്നു. വേണ്ടവിധം മുന്കരുതലുകളൊക്കെയും എടുത്തിട്ടാണ് എഴുന്നള്ളിപ്പ്. അതും കൂടി കഴിഞ്ഞാൽ പിന്നെ ആനകൾക്ക് റസ്റ്റ് ആണ്.