അമ്പാടിക്കൊരു പാട്ട്


അമ്പാടി കണ്ണാ വെക്കം വായോ,
അമ്മയോടൊപ്പം കളിപ്പാൻ വായോ,
അമ്പലമുറ്റത്തു ഓടി
കളിക്കാം,
അപ്പൂപ്പൻ താടി തേടി
നടക്കാൻ.
അമ്പിളി മാമനെ
കൈക്കുമ്പിളിൽ ആക്കാം,
അമ്മാനംമുട്ടെ
ഊയാലാടാം...
അമ്മേടെ കണ്ണാ
മമാമുണ്ണാൻ വായോ
അമ്മക്കൊ രായിരം ഉമ്മ തായോ.

ഇടവപ്പാതി


മൗനം വെടിഞ്ഞു ആകാശം
മേഘദൂതയച്ചു,
മഴനൂലിൽ കെട്ടിയിറക്കി
അനുരാഗത്തിൻ കളി വാക്കുകൾ ആയിരം
ഭൂമിക്കൊരു കുളിരലയായി
മഴമണി തുള്ളികൾ ഓരോന്നും.

കാർ മുകിലാലെ ഇരുട്ടു വീഴുംമ്പോളും
കിലുങ്ങി വീണു വെള്ളി മുത്തുകളെങ്ങും.
കൊള്ളിയാൻ കൊണ്ടൊരു കമ്പക്കെട്ടും
പുതുമണ്ണു മണക്കുന്ന ധരണിയും.
കൊള്ളാം, പ്രകൃതിയുടെ പ്രണയം
കാലം കൊള്ളാത്ത കലിയുഗത്തിലും.