ചിറപ്പ് മഹോൽത്സവം:
വേനലവദിയും
വിഷുവും ഓണവുമൊക്കെ ഈ വീട്ടിൽ ആണെങ്കിലും ഏറ്റവും തലയെടുപ്പോടെ വേറിട്ട് നില്കാറുള്ളത്
ക്രിസ്തുമസ് അവധി ആണ്. അപ്പോഴാണ് പുഴകരകാവിൽ ചിറാപ്പുമഹോത്സവം.
ആന എഴുന്നള്ളിപ്പും ആഘോഷങ്ങളും ഒക്കെയായി 10 ദിവസം തിമിർക്കും.
ലോകത്തിന്റെ
നാനാഭാഗങ്ങളിൽ ചിതറി
കിടക്കുന്ന വീട്ടുകാർ എല്ലാരും ഓടി എത്തുന്ന അവധിദിനങ്ങൾ.
അമ്മുമ്മയുടെ
സഹോദരങ്ങളും മക്കളും, അപ്പൂപ്പന്റെ ബാൻഡുകളും ഒക്കെ പുഴകടന്നും പലനാടുതാണ്ടിയും വന്നുചേരും.
ദിവസത്തിൽ
3 നേരം ആന എഴുന്നള്ളിപ്പ്. കാവിൽ തുടങ്ങി, മേളം മുഴക്കി 3 ആനകൾ തിടമ്പുമായി ശിവന്റെ
അമ്പലത്തിനുമുന്നിൽ വന്നുനിന്ന് തിരിച്ചുപൊകും . കഷ്ടി 300 മീറ്റർപോലുംനീളoഇല്ലാത്ത ആ റൂട്ടമാപിന്റെ ഏകദേശം നടുക്കാണ് മേല്പറയുന്ന വീട്. അതുകൊണ്ടു തന്നെ
എഴുന്നള്ളിപ്പ്ന്റെ ഇടയിലൊരു 10-15 മിനിറ്റ് വീടിനു നേരെമുന്നിൽ ആനകൾ നിരന്നുനിന്നു
റെസ്റ്റെടുക്കും - ഒരു പിറ്റ്‌സ്‌റ്റോപ് ഫോർ 2-3 പനമ്പട്ട ആൻഡ് പഞ്ചവാദ്യം. ഇത് അങ്ങോട്ടും
ഇങ്ങോട്ടും ഉള്ള നടത്തത്തിൽ അങ്ങിനെ 2 തവണ ആനകൾ വീടിന്റെ ഇടവഴിയുടെ നേരെമുന്നിൽ. മുൻപ് പറഞ്ഞപോലെ, ചെറിയൊരു ഇടവഴിയുണ്ടല്ലോ
മെയിൻ റോഡിൽ നിന്നും ഞങ്ങളുടെ മാത്രം വീട്ടിലേക്കു. എഴുന്നള്ളിപ്പിന്റെ ഈ സ്റ്റോപ്പ് മോമെന്റിൽ പലരും വന്ന് നില്കും വഴിയോരത്തു.
ആനകളുടെ തലയെടുപ്പും, തിടംബിന്റെ തിളക്കവും, കുടയുടെ വര്ണര്ഭമായ കറക്കവും... വെഞ്ചാമരവും
ആലവട്ടവും വീശി അങ്ങിനെ നിൽക്കുന്ന ഗജവീരന്മാരുടെ മുൻപിൽ മേളം കൊഴുത്തുകൊണ്ടേ ഇരിക്കും.
അങ്ങിനെ
നാടുകണ്ട് ഭഗവതി തിരിച്ചു കാവിനുള്ളിൽ എത്തിയാലോ, പ്രദക്ഷിണം കഴിഞ്ഞു ആനയൂട്ടിനുള്ള സമയമായി. എനിക്കേറ്റവും ഇഷ്ടമുള്ള
ഒരു ചടങ്ങു. എത്താക്കൊബിൽ എത്തിക്കുന്ന പോലെയൊരു
സുഖം ആണ് കൊമ്പന്റെ കോബ്ബിലോന്നു
തലോടുമ്പോൾ.
മഞ്ഞളും
ചോറും മറ്റുചില സാധനങ്ങളും ചേർത്തുകുഴച്ചു വല്യ തേങ്ങയോളം വലുപ്പത്തിൽ ഉരുട്ടി ഉരുളകളാക്കി
ഉരുളികുള്ളിൽ വെക്കും. ഭക്‌തർ ഓരോരുത്തരും വരിയായ് നിന്ന് ഉരുളകൾ വാങ്ങി ആനകളുടെ വായിൽ
വെച്ച് കൊടുക്കും. ആനയും ഹാപ്പി ഭക്തരുo ഹാപ്പി.
ക്യൂയിൽ
നിൽക്കുന്ന ആളുകൾ പലവിധമാണ്. ഒന്നുകിൽ ഭക്തിയോടെ അല്ലെങ്കിൽ ആവേശത്തോടെ, ചിലപ്പോൾ ഭക്തിയും
ഭയവും കൂടിചേർന്നൊരു വെപ്രാളം. ഓരോരുത്തരും ഉരുളയെടുത്തു ആനയുടെ അടുത്തുചെന്നു കാട്ടുന്ന
കോപ്രായങ്ങൾ കാണേണ്ട കാഴ്ചതന്നെ. എനിക്ക് ആനകളെ
വലിയ പ്രിയം ആണ്. അവരുടെ അടുത്ത് ചെന്ന് നിന്ന്, അവരുടെ ചെയ്തികൾ നോക്കിനിൽക്കാൻ നല്ല രസമാണ്. ഈശ്വരാധീനമെന്നോണം എഴുന്നളിപ്പ്
കഴിഞ്ഞു ആനകൾ വിശ്രമിക്കാൻ തളക്കുന്നതു
മിക്കപ്പോഴും തറവാടിന്റെ പറമ്പിലോ പരിസരത്തോ ആയിരിക്കും. പോരെ പൂരം? ഞാൻ മിക്കപ്പോഴും
അവരെ കാണാൻ പറമ്പിൽ ഉണ്ടാകും. സദ്യക്ക് വിളമ്പാൻ സൂക്ഷിച്ച വാഴക്കുലകളിൽ നിന്നും ചെറിയ
പടലകൾ തിരിഞ്ഞു മേടിച്ചും, ചിലപ്പോളൊക്കെ അടിച്ചു മാറ്റിയും ആനകളുടെ അടുത്തേക്കോടും.
പഴത്തിന്റെ എണ്ണം കുറഞ്ഞു വരുമ്പോൾ ചിറ്റയുടെ ചീത്തയും കേൾക്കും. എന്നാലും, ആനയോടുള്ള
സ്നേഹത്തോളം വരില്ലല്ലോ ആ കൊച്ചുകൊച്ചു കുറുമ്പുകൾ.
വൈകുന്നേരത്തെ
ആന എഴുന്നള്ളിപ്പിനിടയിൽ ചിലപ്പോൾ മയിലാട്ടവും കാവടിയുമൊക്കെ ഉണ്ടായേക്കാം. എല്ലാദിവസവും
പതിവില്ലെങ്കിലും. എഴുന്നള്ളിപ്പ് അമ്പലത്തിൽ നിന്നും പുറപ്പെട്ടെന്നു കേൾക്കേണ്ട താമസമേ ഉള്ളൂ വീട്ടിൽ പിന്നെ ഒരു ബഹളമാണ്....
അതുവരെ സാ പാ പാടിനിന്നവര്പോലും മുടിചീകി കെട്ടി പുത്തനുടുപ്പുമിട്ടു ഓട്ടമാണ് ഇടവഴിയുടെ
അങ്ങേതലക്കലെത്തി സ്ഥാലംപിടിക്കാൻ. കൊച്ചുകുട്ടികളെ മതിലും പുറത്തിരുത്തും അച്ഛനോ,
ചേട്ടന്മാരോ ഒക്കെ. ഞാനും ചിലപ്പോഒക്കെ അങ്ങിനെ മതിലിലിരുന്നാണ് ആനകളെയും അവയുടെ മുന്നിൽ
അവതരിപ്പിക്കുന്ന കലാപരിപാടികളെയും ഒക്കെ തന്നെ ആസ്വദിച്ചിട്ടുള്ളത്. കുട്ടിക്കാലത്തു
അമ്ബാപ്പോടെ കണ്ണും മിഴിച്ചു നിന്നുപോയിട്ടുണ്ടാപ്രകടനങ്ങളൊക്കെയും കണ്ടു.
രാത്രി
തീവെട്ടി എഴുന്നള്ളിപ്പാണ്. നാലോ എട്ടോ തീവെട്ടികളുടെ അകമ്പടിയോടെയാണ് ഇരുട്ടത്താനകൾ
എഴുന്നള്ളുന്നു. വേണ്ടവിധം മുന്കരുതലുകളൊക്കെയും എടുത്തിട്ടാണ് എഴുന്നള്ളിപ്പ്. അതും
കൂടി കഴിഞ്ഞാൽ പിന്നെ ആനകൾക്ക് റസ്റ്റ് ആണ്.
No comments:
Post a Comment