തറവാട് (Part 4)

 ആനക്കുളി

ആനക്കുളി രണ്ടുതരമാണ്. വീടിന്റെ പിന്നാമ്പുറത്തുള്ള പൈപ്പിൽ ഓസിട്ടു മുറ്റത്തുനിർത്തി കുളി. വെള്ളം മുഴുവനും ട്ടർകുന്നുവെന്നു പറഞ്ഞു അമ്മുമ്മ പിന്നീടത് നിർത്തി.  പിന്നെയുള്ളതാണ് കടവത്തുപോയിട്ടൊരു മുങ്ങികുളി. രണ്ടും കാണേണട കാഴ്‌ചകൾ തന്നെ.

വീട്ടിലെ പറമ്പിൽ കുളിക്കുമ്പോൾ ആനകൾ അങ്ങിനെ നിവർന്നു നിൽക്കും. തുമ്പിക്കിലൊരു ഓലയോ പണയിലായോ കാണും. അര്മാദിച്ചു ആടിയാടി ഒരുനിൽപ്പാണ്‌. ഗജ കേസരിയെന്നൊക്കെ പറയാവുന്ന ആനകളാണ് പലപ്പോഴും എഴുന്നള്ളിപ്പിന് വരാറുള്ളത്, അവരുടെ തലയെടുപ്പോടെയുള്ള ആ നിൽപ്പ്... വാക്കുക്കൾക്കതീതമാണ്.

പാപ്പാന്മാർ പണിപ്പെട്ടു ചകിരിച്ചോറും സോയ്പ്പും ഒക്കെ ഇട്ടു ആനയെ കൗപ്പിച്ചെടുക്കും. ആനയാങ്ങിനെ ഏതോ മുഅലൈപാട്ടിന്റെ ഈണമാസത്തിച്ചു നിൽക്കുന്ന ലാഘവത്തോടെ ചെയ്യും വാലുമാറ്റി ടാലത്തിൽ മെല്ലെ കുലുങ്ങി, തുമ്പിക്കയികൊണ്ട് റ്റാലംപിടിക്കുംപോലെ ഓരോ കളിയുമായി നിന്നുകൊടുക്കും.

മുറ്റത്തുള്ള ആനയുടെ കുളികഴുമ്പോളേക്കും മറ്റു രണ്ടാനകയും പുഴയിലേക്ക് പുറപ്പെട്ടിട്ടുണ്ടാകും. പിന്നെ എന്റെ യാത്ര അങ്ങോട്ടേക്കാണ് - മുവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ കരിവീരന്മാരെ കാണാൻ. അവിടെ ചെന്നാൽ കാണുക വേറൊരു മനോഹര കാഴ്ചയാണ്.

മുട്ടോളം വെള്ളത്തിൽ ചെരിഞ്ഞു കിടന്നു കാലുകൾ നിവർത്തി വിശ്രമിക്കുന്ന കൊമ്പന്മാരെ. അവിടെയും പാപ്പാന്മാർക്കു വിശ്രമമില്ല. ആനകളെ കുല്പ്പിച്ചു കറുപ്പിക്കുക തന്നെ പണി. കുഞ്ഞുണ്ണി മാഷിന്റെ കവിതയിലെ വരികളിലൊന്നിലെ പോലെ, ആനക്കുണ്ടോ പേടി... മൂന്നു ആറുകൾ ചേരുന്നിത് ആഴവും ഒഴുക്കുമൊക്കെ ആനക്ക് ശർക്കരയുണ്ട തിന്നുന്നപോലെ സിമ്പിൾ! കുളികഴിഞ്ഞെണീക്കുമ്പോൾ, മുമ്പത്തേക്കാൾ സുന്ദരനായൊന്നു ടോണിപോക്കുന മെയ്കറുപ്പോടെ അവർ കാവിനടുത്തേക്കു പോകും. പിന്നെ നെറ്റിപ്പട്ടം ചാർത്തി നിൽക്കും. ആളുകൾ വെഞ്ചാമരവും ആളവട്ടങ്ങളുമൊക്കെയായി ഓരോ ആനകളുടെയും പുറത്തുകേറും. ഒരാൾ കുട മേലേക്ക് ഉയർത്തിക്കൊടുക്കും. പിന്നെ വലംവെച്ചു തിടമ്പേറ്റി എഴുന്നള്ളിപ്പായി. അങ്ങിനെ ഓരോ എഴുന്നള്ളിപ്പിന് മുൻപും  ഓരോ കുളി...

No comments: