നഷ്ടപെട്ട കാമുകി

ഒരു മയിൽ പീലിയിൽ വിരിഞ്ഞ മിഴിയിൽ നിൻ ഓർമ്മകൾ ഒളിപ്പിച്ചു ഹൃദയത്തിൻ താളുകളിൽ ഒന്നിൽ സൂക്ഷിച്ചു.

ആകാശം കാണാതെ വെയിൽ സൂര്യയൻ ഏൽക്കാതെ മറ്റാരും അറിയാതെ ... ഒരുപക്ഷെ നീ തളിർക്കുമെങ്കിലോ?

ഇടക്കൊന്നു എടുത്തു നോക്കാൻ കൊതി തോന്നിടുമ്പോളും കടിഞ്ഞാണിട്ട് മനസിനെ ശാസിക്കും, അവളുടെ ഓർമ്മകൾ സ്വാതന്ദ്രമായാലോ എന്ന് ഭയന്നു.

എങ്കിലും, അത് വെറും തൂവൽ മാത്രം, നീ എന്ന സത്യം വിദൂരത്തിലല്ലോ, എന്നോർക്കതിരുന്നില്ല പിന്നീട്.

അന്നെന്റെ പ്രണയവും മരിച്ചിരുന്നിരിക്കും. അല്ലെങ്കിൽ എന്തെ നിന്നോർമ്മകൾ എന്നെ വേട്ടയാടുന്നില്ല?

No comments: