Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

എന്റെ മലയാളമേ...

 കഴിഞ്ഞ വർഷം  തൊട്ട് മകന് സ്കൂളിൽ തമിഴ് പഠിക്കാൻ ഉണ്ടായിരുന്നു. തമിഴ് നാട്ടിൽ വളരുന്ന പുത്രൻ തമിഴ് പഠിക്കുന്നത് എന്തുകൊണ്ടും  നല്ലതു തന്നെ. പ്രശ്നം - എനിക്ക് തമിഴ് അറിയില്ല എന്ന പരിമിതി ഉണ്ട്‌. ഭാഷ ഏതായാലും അറിഞ്ഞിരുന്നാൽ ഗുണം ചെയ്‌യും എന്നതുകൊണ്ട്, മകനോടൊപ്പം തമിഴ് അക്ഷരമാല പഠനം ആരംഭിച്ചു. 

അപ്പോഴാണ് മനസിൽ ഒരു സങ്കടം, എൻ്റെ കുഞ്ഞിനെ മലയാളം പഠിപ്പിക്കാൻ  കഴിയുന്നില്ലല്ലോ എന്ന്.

പറയാനും വായിക്കാനും   സാധിക്കും പക്ഷേ കൃത്യമായി  എഴുതാൻ അറിയില്ല എന്ന ഒരു വലിയ കുറവ് എനിക്കുണ്ട് .

മൂന്നാം ക്ലാസ് വരെ മാത്രമെ മലയാളം പഠിച്ചുള്ളൂ, അതൊരു നികത്താനാവത്ത കുറവായത്, പിന്നീടൊരിക്കലും പഠിക്കാൻ ശ്രമിക്കാഞ്ഞതാണ്‌ .

പാഠപുസ്തകത്തിലെ പാഠം ഒരു തവണ വായിച്ചിട്ടു കാണാതെ അക്ഷരമോ വാക്കോ തെറ്റാതെ അത് മുഴുവൻ മുത്തശ്ശനെ പറഞ്ഞു കേൾപ്പിക്കുമായിരുന്നു. മുത്തശ്ശന് അത് കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. ഇനിയും വായിക്കണം, അപ്പോൾ സ്വന്തമായി എഴുതാനും കഴിയും എന്നു പറയുമായിരുന്നു . 

ഐതീഹ്യമാലയുടെ ഒരു പുസ്തകം മുത്തശ്ശൻ അന്നു തന്നതിൽ ഇപ്പോഴും ഉണ്ട്, അമ്പലമുറ്റത്തു നിന്നും എടുത്ത രണ്ടു ആലിലകൾ . ഈ പുസ്തകം ആയിരിക്കും ഒരുപക്ഷെ ഒരു 20 തവണ എങ്കിലും തലങ്ങും വിലങ്ങും വായിച്ചിട്ടുണ്ടാകുക. എന്ത്‌ കാര്യം? മലയാളത്തിൽ എഴുതാൻ കഴിയാത്തതാണ്‌ പരാജയം.

സ്കൂളിൽ UKG കോൺവൊക്കേഷന് കുഞ്ഞുണ്ണി മാഷിന്റെ കയ്യിൽ നിന്നും പ്രൊമോഷൻ ലെറ്റർ വാങ്ങിയതും, "'അമ്മ നന്മ, നന്മ അമ്മ" എന്ന് ഉരുവിട്ട് പഠിപ്പിച്ചതും ഇന്നലെ കഴിഞ്ഞത് പോലെ ഓർമ്മയിൽ ഉണ്ട്‌. 10 വയസ്സില് അച്ഛൻ എനിക്ക് ബാലമണിയമ്മയുടെ കവിത സമാഹാരം സമ്മാനിച്ചതും, സ്കൂളിൽ മത്സരത്തിൽ അതിലെ ഒരു കവിത വേദിയിൽ പേടിച്ചു വിറച്ചു പറഞ്ഞതും ഓർമയുണ്ട് . അത്ര മാത്രെ ഉള്ളു മാതൃ ഭാഷയോടുള്ള സ്നേഹാദരവിന്റെ ഓർമപ്പൊട്ടുകൾ .

പിന്നീടങ്ങോട്ട്, ഇംഗ്ലീഷ്  അക്ഷരങ്ങളിൽ ഒളിപ്പിച്ച കൊച്ചു കൊച്ചു മലയാളം കവിതകൾ അമ്മ എനിക്കു മലയാളത്തിൽഎഴുതി തന്നു കുറച്ചു കാലം. ജോലി തിരക്കും ഉത്തരവാദിത്തങ്ങളും, അമ്മയുടെ സമയം കവർന്നപ്പോൾ, എൻ്റെ എഴുത്തും ഇല്ലാതെയായി . 

വർഷങ്ങൾ‌ക്കിപ്പുറം സ്വന്തം മകനെ മലയാളം പഠിപ്പിക്കാൻ‌ കഴിയുന്നില്ലല്ലോ എന്ന ആശങ്കയിൽ‌ എത്തി നിൽ‌കവേ ഒരു തീരുമാനത്തിൽ‌ എത്തി -  പഠിക്കാൻ! 

ഇന്നത്തോടെ പുനരാരംഭിച്ചു മലയാള പഠനം. മുത്തശ്ശൻ പറഞ്ഞത്പോലെ വായനയിലൂടെ, വായിച്ചവ എഴുതി പരിശീലിച്ചുകൊണ്ട് ... 

ഒപ്പം പുത്രനെയും കൂട്ടി. അവനെ കുഞ്ഞുണ്ണി മാഷിന്റെ കൊച്ചു കവിതകൾ കേൾപ്പിച്ചുകൊണ്ടാണ് ആരംഭം. 

ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ .

Yandramunshyan



Jeevidem yaandrikam aakunnuvrnnu chilapol parayarille?

Ennal nammude okke jeevidam etramatam yandrangalude karunyatilanennu oru tonnal.

6 varsham ayi tarakedonnum illathe pravarthicha washing machine onnu panimudakkiya njyar dinathil anubhavam velicham teliyicha oru cheru vicharm matram.


Angine azhchakalude triakkukalkkoduvil kaathieunna divasam ayirrunnu aa avadhi dinam. Onnu nadu neerthanam, pattumengil putrane onnum puram lokam kanan kondupokanam. Itrem okke agrahichullu.

Ennal vidhi veronnayirunnu. Varan ullathu vazhiye tangillennonam, kalathu grihanaadhan formals ellam eduthu washing machine-il ittu switch On cheithu. Kalikaala vyibhavam.

Mukki murandu alakk-ashaan pratishedham ariyichu. Pinne mudravakyam vilipole oliyittu.

Kolahalam makane issi nallonam pedippikkukayum cheithu. Pore pooram?

Putrante karachil oru vasham, apakadam vilichariyichu oru yandram matuvasham, ithinokke purame deshyam prakadippichu bharthavum. Talsamayam adupathukidanna prathal chappathi atyavisham onnu karinju.
Ellam off aaki service centre nu phone cheithappolo, repair cheiyyan tingalazhcha (nalla samayam) uchakku aale vidam polum.

Udukkan etra undelum, alakkan ittathu tanne istirittu kittanam nnu shadikkunna bharthavine samadanippichu tuni ellam kaikondalakkan teerumanichu.
Teerumanam edukkan eluppam ayirunnu - Bharicha tuniketteduthu nadakkunnathilum eluppam.

Alakki almbi pizhinjeduthappolekkum naduvoru pidutham. Itrayeere tuni tirumbi Sheelamokke marannu. Kalyanathinu munpu hostel il tamasichu padikkumbolum Chennai il joli cheiyyumbolm aanu ithinu munpu itrem tuni alakkirunnathu. Annathu atra prashnam ayi tonniyirunnilla. Makan janicha samayam kuttyuduppum tunikalum kaikondalakkan pakshe eluppamayirunnu ennum orkkunnu.

Ippo prayamayathupole. Maariya sheelangalum eeriya bharangalum nammude oro joliyum melle melle oro yandrathe elpichu.

Chamnandi arakkan mixi vanna pole, ari vevikkan aduppoothathe kathunna induction vanna pole, alakkaan washing machine undallo. 6 varsham itrakkonnum arinjilla. Ini ippo ennum oru bucket tuni alakki sheelikkam, shhelamayal pinne bhudhimuttillallo.

Ippo entho, innathekkulla pani kitty.
Rest edukkan yogamillayirikkum. 


നിലാവ്




നിഷയുടെ നിർമല നിമിഷത്തിലെപ്പോഴോ
തളിരിട്ട ചന്ദ്രിക നീ...
മന്ദമാരുതനോ നിന്നേത്തേടി
ആൽമരക്കാട്ടിൽ അലയുവത്തും,
ചെമ്പകം പൂവിട്ട ചില്ലയിലാരോ
ഒളിപ്പിച്ചു ഒരുകുമ്പിൾ വെണ്ണിലാവ്.
Mazhamukilukal kaitaalam tatti, kunungi chirichora nimishathil

Kalangalolam kaathuninnori bhoomikorittu daahajalam kitty.

Chennai says "thank you" to the rain clouds on 20.06.2019 ❤

Tarakangal

Mazha megha pravukal chiraku kudanjatho
tingal kala-kinnam tulumbiyatho
Vinnil aake velli tullikal chithariveenitha kidakkunnu. 

Kanikonna


Medamaasa maanathinu ponnaadacharthum poove
Tanga tenmazha pole pozhiyu
Taazhe mannin manam tulumbu.

തണലോരം

കുയിൽ പാട്ടിന് ഈണം ചേർന്ന്
വീശും ഇളംകാറ്റിൻ തലോടലിൽ ഇക്കിളിപൂണ്ടു നിൽക്കും
തളിരിലകളിലാകെ തങ്കം പൂശുന്നു സന്ധ്യയ സൂര്യയൻ.
പുല്കൊടികൾ പട്ടു പുതച്ച
 കുന്നിൻചെരുവിൽ നിഴലുറനിറങ്ങവേ
നിലാനിശയുടെ വരവറിച്ചുംകൊണ്ട് 
മുകിലുകളും യാത്രയായി. 

നഷ്ടപെട്ട കാമുകി

ഒരു മയിൽ പീലിയിൽ വിരിഞ്ഞ മിഴിയിൽ നിൻ ഓർമ്മകൾ ഒളിപ്പിച്ചു ഹൃദയത്തിൻ താളുകളിൽ ഒന്നിൽ സൂക്ഷിച്ചു.

ആകാശം കാണാതെ വെയിൽ സൂര്യയൻ ഏൽക്കാതെ മറ്റാരും അറിയാതെ ... ഒരുപക്ഷെ നീ തളിർക്കുമെങ്കിലോ?

ഇടക്കൊന്നു എടുത്തു നോക്കാൻ കൊതി തോന്നിടുമ്പോളും കടിഞ്ഞാണിട്ട് മനസിനെ ശാസിക്കും, അവളുടെ ഓർമ്മകൾ സ്വാതന്ദ്രമായാലോ എന്ന് ഭയന്നു.

എങ്കിലും, അത് വെറും തൂവൽ മാത്രം, നീ എന്ന സത്യം വിദൂരത്തിലല്ലോ, എന്നോർക്കതിരുന്നില്ല പിന്നീട്.

അന്നെന്റെ പ്രണയവും മരിച്ചിരുന്നിരിക്കും. അല്ലെങ്കിൽ എന്തെ നിന്നോർമ്മകൾ എന്നെ വേട്ടയാടുന്നില്ല?

കര തിരയോട്

നിനക്ക് ഏറ്റവും പേടി എന്തിനോടാണ്, മരണത്തെയാണോ?

എനിക്ക് ഭയം അപൂർണമാം പ്രണയത്തെ ആണ്

മാപ്പിന്റെ അടിസ്ഥാനം?

പ്രായത്തിൽ ചെറുതായതുകൊണ്ടു മാത്രം മാപ്പു പറയേണ്ടിവരിക. നമ്മളെ
പഠിപ്പിക്കുന്ന നല്ല സംസ്‌കത്തിലൊന്നു.
മുതിർന്നവർ എപ്പോഴും ശെരിയാണ്. കാരണം അവർ മുതിർന്നനവർ ആയതുകൊണ്ട്. അവരെ മാനിക്കുക.
അതിനാൽ നമ്മുടെ ഭാഗത്തു
തെറ്റില്ലെന്നാലും മാപ്പുപറയുക. മാപ്പു
പറയുമ്പോൾ നമ്മൾ ചെറുതാകുന്നില്ല,
വലുതാകുകയേയുള്ളു.

നല്ല സംസ്കാരത്തിൽ ഒന്ന്.
സത്യം പറയുന്നതിന് മാപ്പുപറയണം.  ശെരി പ്രവൃത്തിക്കുന്നതിനു മാപ്പുപറയണം. വികാര-വിചാരങ്ങങൾ വെളിപ്പെടുത്തുന്നതിനു മാപ്പു പറയണം. ഒരേയൊരു കാരണം, നമ്മൾ
 ജനിക്കാൻ അല്പംവൈകി.

 ഇതിലെവിടെയാണ് ഞ്യായം? 
മാപ്പു പറഞ്ഞാൽ ഒരുവൻ ചെറുതാകുന്നില്ല. ഇല്ല, ശെരിയായിരിക്കാം ( മാപ്പു പറയേണ്ടിവരുന്നതേ പ്രായത്തിൽ ചെറുതായതുകൊണ്ടാണെങ്കിൽ പിന്നെ വേറെ ഇനി ചെറുതാക്കാൻ ഇല്ലല്ലോ ). മാപ്പു പറയാൻ വല്യയ മനസുണ്ടാകണം.വീണ്ടും ശെരിയായിരിക്കാം. എങ്കിൽ പിന്നെ മാപ്പിന്റെ അർഥം മാറ്റേണ്ടിവരും.

തെറ്റു ചെയ്തു എന്ന ബോധ്യം ഉണ്ടെങ്കിൽ മനസ്സുകൊണ്ടും പ്രവർത്തികൊണ്ടും പറയേണ്ടട ഒന്നാണ് മാപ് അന്ന വാക്. അല്ലാതെ ഒരു അലങ്കാരത്തിനോ പ്രായവ്യത്യാസത്തിന്റെ പേരിലോ അടിച്ചേല്പിക്കപ്പെടേണ്ടതല്ല അത്.

മുതിർന്നവർ ചെയ്‌യവരോട്
 മാപ്പു പറഞ്ഞാൽ അത് അവർക്കു മുഷിച്ചിൽ ഉണ്ടാക്കുന്നു എങ്കിൽ അതിന്റെ അർഥം ആ മാപ്പ് അപേക്ഷ മനസ്സറിഞ്ഞുകൊണ്ടല്ല എന്നാണ്.
അങ്ങിനെ ഒരു മാപ്പ് കൊണ്ട് ആർക്കും പ്രയോജനമില്ല. 

തെറ്റു ആണ് ചെയതത് എന്ന് തോന്നുകിൽ,  താൻ കാരണം മറ്റൊരാൾക്കു ദുഃഖം ഉണ്ടായി എന്ന് ബോധ്യം ഉണ്ടെങ്കിൽ, മനസതൊട്ടു വരുന്ന ഒരു മാപ്പിന് പ്രായത്തിന്റെയോ പദവിയുടെയോ മറക്കുടയുടെ ആവിശ്യം ഇല്ല. ആ  മാപ്പിന് അതിന്റെ പൂർണ അർഥം ഉണ്ടാകും. പ്രയോജനവും. മറ്റൊരു മാപ്പു പറച്ചിലും യഥാതഥം അല്ല. അവയൊരിക്കലും
 അർത്ഥവത്താകുന്നുമില്ല.

ചെയ്യ്യാത്തത തെറ്റിനു മാപ്പു പറയേണ്ടിവരുമ്പോൾ
അവിടെ സിജിതകുന്നത് സത്തായവും ന്യായവും ആണ്.

സത്യം പറയുക, നന്മമ ചെയ്യ്യുക, മുതിർന്നവരെ ബഹുമാനിക്കുക, പ്രായത്തെ മാനിക്കുക, മാപ്പു പറയുക... അച്ഛഛൻ അമ്മമാർ പഠിപ്പിച്ചു തന്നന ചില നല്ലല സംസ്കാരത്തിന്റെ അംശങ്ങങൾ ഇവയൊക്കെ.

സത്യത്തിനുവേണ്ടി ശബ്ദം ഉയർത്തുക, നീതിക്കുവേണ്ടി പോരാടുക, ചെയ്തത്ശെരിയെങ്കിൽ, തലകുനിക്കേണ്ടതില്ലല, നമ്മമൾ മറ്റുള്ളവരുടെ ചവിട്ടുപടികൾ ആകേണ്ടതില്ലല... വൈകിവന്നന ജീവിതാനുഭവങ്ങളിൽ
 നിന്നും പഠിക്കാവുന്ന ചിലതു ഇവ.

# കേരള floods

പ്രളയം വന്നു പുണർന്നെന്റെ നാടിനെ
ചുറ്റും ജലത്താൽ വലഞ്ഞു ജനങ്ങൾ.
പ്രാണരക്ഷക്കായി കേഴുന്നു പലരും
ചിലരുടെ ജീവനോ ഇതിനകം പൊലിഞ്ഞു.
ദുരിതം കണ്ടെന്റെ ഉള്ളം പൊള്ളുന്നു
തീവ്രത കൊണ്ടെന്റെ കണ്ണിലും അണപൊട്ടുന്നു.

ഈശ്വരകൃപയാൽ ഏറെപ്പേർ സുരക്ഷിതർ.
ചിലരോ ennal സ്വയം ഈശ്വരാർ - 
തന്നാലാവുംവിധം തണലാക്കുന്നു
കഷ്ടപ്പെടുന്നവർക്ക് കഞ്ഞി വിളമ്പുന്നു.
പുതുതലമുറയുടെ ഊർജം കൊണ്ട്
ഒരുപാടുപേർക്കു ആശ്വാസം എത്തുന്നു.

കൈകോർത്തുനിന്നു ചെറുക്കാം, സോദരേ, ദുരന്തത്തിനെതിരെ വന്മതിൽ പണിയാം.

കലിപൂണ്ട കലികാല കെടുതിയിലും
കനിവിന്റെ തിരകൾ അലയടിക്കട്ടെ. 

Pippet poem (malayalam) തമസ്സിന്റെ ഗദ്ഗദം

സൂര്യന്റെ ഉമ്മ കൊണ്ട് തുടുത്ത സന്ധ്യയെ സ്നേഹിച്ച രാപ്പാടി പാടിയ പാട്ടൊന്നും തന്റേതല്ലന്നു അറിഞ്ഞ തമസ്സിന്റെ ഗദ്ഗദം ഇരുട്ടു കൊണ്ടു ആരോ മൂടി വെച്ചു.

അമ്പാടിക്കൊരു പാട്ട്


അമ്പാടി കണ്ണാ വെക്കം വായോ,
അമ്മയോടൊപ്പം കളിപ്പാൻ വായോ,
അമ്പലമുറ്റത്തു ഓടി
കളിക്കാം,
അപ്പൂപ്പൻ താടി തേടി
നടക്കാൻ.
അമ്പിളി മാമനെ
കൈക്കുമ്പിളിൽ ആക്കാം,
അമ്മാനംമുട്ടെ
ഊയാലാടാം...
അമ്മേടെ കണ്ണാ
മമാമുണ്ണാൻ വായോ
അമ്മക്കൊ രായിരം ഉമ്മ തായോ.

ഇടവപ്പാതി


മൗനം വെടിഞ്ഞു ആകാശം
മേഘദൂതയച്ചു,
മഴനൂലിൽ കെട്ടിയിറക്കി
അനുരാഗത്തിൻ കളി വാക്കുകൾ ആയിരം
ഭൂമിക്കൊരു കുളിരലയായി
മഴമണി തുള്ളികൾ ഓരോന്നും.

കാർ മുകിലാലെ ഇരുട്ടു വീഴുംമ്പോളും
കിലുങ്ങി വീണു വെള്ളി മുത്തുകളെങ്ങും.
കൊള്ളിയാൻ കൊണ്ടൊരു കമ്പക്കെട്ടും
പുതുമണ്ണു മണക്കുന്ന ധരണിയും.
കൊള്ളാം, പ്രകൃതിയുടെ പ്രണയം
കാലം കൊള്ളാത്ത കലിയുഗത്തിലും.

പാഴ്സൽ വന്ന അടി.


പകൽ അങ്ങിനെ കാഞ്ഞു നിൽക്കുന്ന സമയം. അറ്റകുറ്റ വീട്ടുപണികളൊക്കെ ഒതുക്കി കുഞ്ഞിനെ കളിപ്പിച്ചിരിക്കവേ കേട്ടു ഒരു മണിനാദം.നാട്ടിൽ നിന്നും  അമ്മയാണ്  വിളിക്കുന്നത്. സ്ഥിരം കത്തി വെപ്പിനു തന്നെയാകണം വിളി.

അങ്ങിനെ ഒന്നും രണ്ടും പറഞ്ഞു്  ചർച്ച ചെയ്ത് , കുഞ്ഞിനെ  കബളിപ്പിച്ച്,  നേരം പോയത് അറിഞ്ഞില്ല. പെട്ടെന്നാണ്  മുൻവശത്തെ കതകിൽ ഒരു കൊട്ടുകേട്ടത്. ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു വർത്തമാനം പറഞ്ഞു കൊണ്ടു തന്നെ പോയി തുറന്നു.   Amazon. com  നിന്നും ഒരു വലിയ പൊതി!

കുഞ്ഞിന്റെ ഡയപ്പർ ആണു. ഓൺലൈൻ' ഷോപ്പിങ്ങ് വന്നതിൽ പിന്നെ സൗകര്യമായി. വീട്ടിൽ ഇരുന്നു വിരൽ തൊട്ടാൽ വേണ്ടതെല്ലാം എത്തിക്കാനാവും. മുഖം കറുപ്പിച്ചു നിന്ന ഒരു പാവം മനുഷ്യനാണു സാധനങ്ങൾ ഇന്നു കൊണ്ടുവന്നത്. കൊടുത്ത ചിരി മടക്കി തരാതെ അയാൾ തിരിച്ചു നടന്നു. നടത്തം അല്പം സ്പീഡിൽ ആണു. പാവം തിരക്കായിരിക്കും, ഞാൻ വിചാരിച്ചു. വാതിൽ അടച്ചു തിരികെ നടക്കാനൊരുങ്ങുമ്പോൾ അതാ വരുന്നു കണവന്റെ വിളി.

"പാഴ്സൽ വല്ലതും വന്നോ?"
എങ്ങിനെ അറിഞ്ഞു, അയാൾ ഇപ്പൊ വന്നു പോയേ ഉള്ളു, ഞാൻ പറഞ്ഞു.
"ഇപ്പൊ അല്ലാ, മണിക്കൂർ ഒന്നായി അയാൾ വാതുക്കൽ കാത്തുനിൽക്കുന്നു. ഞാൻ എത്ര ഫോൺ വിളിച്ചു നോക്കി. എവിടെ ആയിരുന്നു? ഒരു മണിക്കൂറോളം ഫോൺ എൻഗേജ്ഡ് ആയിരുന്നല്ലോ?"

ഡോർ ബെൽ  കേടായിട്ടു ഇശ്ശി ആയി. നന്നാക്കാൻ ആളെ വിളിക്കാൻ എന്നും മറക്കും. അതാണു പാവം അയാൾ വന്നപ്പോൾ അറിയാഞ്ഞത്. ഫോണിൽ കൂത്തിയിരിക്ക കൂടി ആയപ്പോ പൂർത്തിയായി. കോൾ വെയിറ്റിങ്ങ് സെറ്റിങ്ങ്സ് ഓഫ് ആയിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു.

എന്തായാലും വരാനുള്ള പാഴ്സൽ വന്നു , കിട്ടാനുള്ള ചീത്ത വിളിയും കിട്ടി. സന്തോഷം , ഇനി ഞാൻ പോയി കുഞ്ഞിനെ കുളിപ്പിക്കട്ടെ.........


ദുഃഖ വെള്ളി


ആ വർഷം ദുഃഖ വെള്ളി മാർച്ചിൽ ആയിരുന്നില്ല, ഒക്ടോബറിൽ ആയിരുന്നു.


സ്കൂളിൽ പഠിക്കുന്ന കാലം. അഴിമതിയും കോഴയും ഒന്നും ജീവിത പ്രശ്നമല്ലാത്ത ഒരു പക്ഷെ കേട്ടാൽ പോലും മനസിലാവാത്ത പ്രായത്തിൽ നല്ലവരായ സർക്കാർ ഇടക്ക് ബന്ദ്, ഹർത്താൽ രൂപത്തിൽ വിദ്യാർത്ഥികൾക്ക് അവധി ദിവസം സമ്മാനിക്കുമായിരുന്നു. ആ ഒക്ടോബറിൽ സംഭവിച്ചതും അതു തന്നെ. ഒക്ടോബർ ഒന്നിന് സ്കൂളിനെ ബാധിച്ച ഒരു ബന്ദ്.


ബുധനാഴ്ച അവധി, വ്യാഴാച അവധി (ഒക്ടോബർ 2, ഗാന്ധി ജയന്തി), ശനിയും ഞായറും സ്വാഭാവികമായും അവധി. ഇതിനിടയിൽ വില്ലനായി ഒരു വെള്ളി. രാവിലെ എഴുന്നേറ്റു സ്കൂളിൽ പോയി ക്ലാസ്സ് മുറിയിൽ കുത്തിയിരിക്കേണ്ട ഒരു വെള്ളി. അതായിരുന്നു യഥാർത്ഥ ദുഃഖ വെള്ളി 

പെൻസിൽ പ്രേമം

ആദ്യമായ് ഞാൻ ഉപയോഗിച്ച പെൻസിൽ സ്ലേറ്റ് പെൻസിൽ ആയിരുന്നു. ഈർക്കിലി കോലുപോലെ മെലിഞ്ഞു നീണ്ട ആ പെൻസിലുകൾ  എന്നെ അക്ഷര ലോകത്തേക്കു കൂട്ടികൊണ്ടു പോയി. എന്നാൽ അവനെ ഞാൻ അത്രയ്ക്കൊന്നും സ്നേഹിച്ചിരുന്നില്ല. തൊട്ടാൽ ഒടിയുകയും അഥവാ ഒടിഞ്ഞില്ലേൽ ഒടിക്കുകയും ചെയ്തിരുന്നു അവ.
പിന്നെ സ്കൂൾ മാറി, ഒപ്പം പെൻസിലിന്റെ രൂപവും. ചെത്തി കൂർപ്പിക്കാവുന്ന മുനയുള്ള മരപെൻസിൽ. അവയിലെ ഒരറ്റത്തു ഇറേസർ കഷ്ണം ഖടിപ്പിച്ച, പൂക്കളുടെ ചിത്രമുള്ളവ ആയിരുന്നു കൂടുതൽ പ്രിയങ്കരം. കൊല്ലം രണ്ടു കഴിഞ്ഞപ്പോൾ പെൻസിലും മോഡേൺ ആയി പ്ലാസ്റ്റിക് തണ്ടിൽ മുള്ളാണി പോലെ കൂർത്ത പ്ലാസ്റ്റിക് മുനകൾ മാറ്റി മാറ്റി കളിക്കാൻ പറ്റുന്നവ. കൂട്ടുകാരോടു കിടപിടിക്കാൻ അച്ഛൻ വാങ്ങി തന്ന ആ വയലറ്റ് പ്ലാസ്റ്റിക് പെൻസിൽ ഓർമ്മകളിൽ ഇപ്പോഴും  അതേ മിനുസത്തോടെയും തിളക്കത്തോടെയും നിൽക്കുന്നു.

പെൻസിലിന്റെ പരിണാമം അതുകൊണ്ടും അവസാനിച്ചില്ല. സൂചി പോലെ മെലിഞ്ഞു നീണ്ട ലെഡ് മുനകൾ ആവശ്യത്തിനു ഇണക്കിയും, പേന പോലെ അഗ്രഭാഗത്തു ഞെക്കിയാൽ  മുനവരുന്ന ഫോറിൻ (അക്കാലത്തു) പെൻസിലിനു വേണ്ടി ഞാനും ചേട്ടനുമൊക്കെ എത്രമാത്രം ഗുസ്തി പിടിച്ചിരിക്കുന്നു.
എനിക്കു ചേട്ടനേക്കാൾ 6 വർഷത്തെ വിവരക്കേടുകൂടുതൽ ആയതു കൊണ്ടോ, വീട്ടിൽ സ്വൈര്യം ഉണ്ടാവാൻ വേണ്ടിയോ എന്തോ, അവസാനം പൊട്ടി തകർന്ന ഹൃദയത്തോടെ, ഏട്ടൻ തോൽവി സമ്മതിക്കു മായിരുന്നു.
അങ്ങിനെ പെൻസിലുകൾ പുരോഗമിച്ചു, പക്ഷെ തമ്മിൽ ഉത്തമൻ മരപെൻസിൽ ആണെന്നു ഞാൻ മനസ്സിലാക്കി. ബ്ലേഡ് കൊണ്ടു മൂർച്ച വരുത്തിയും ഷാർപണർ കൊണ്ടു അസൂയ വരും വിധം അറ്റം കൂർപ്പിച്ചും ഒരുപാടു നാളുകൾ ഉപയോഗിച്ചവ. കാലം എത്ര ചെന്നിട്ടും കൈയക്ഷരത്തിനുമാറ്റം ഒന്നും വന്നില്ല. അതുപോലെ തന്നെ പെൻസിലിനോടുള്ള സ്നേഹത്തിനും. ഇപ്പോഴും ബാഗ് തപ്പിയാൽ കിട്ടും മൂർച്ചയുള്ള ഒരു മരപെൻസിൽ.

ഒരു അർബൻ സന്ധ്യ.


സിറ്റിയിൽ വന്നിട്ടു രണ്ടു  ദിവസമായി.  പുതിയ താമസ സ്ഥലം അടുക്കി പെറുക്കി ഞാൻ എന്റെ കൂടൊരുക്കി കഴിഞ്ഞു. ഇനി അല്പം വിശ്രമമാവാം. നാളെ മുതൽ പുതിയ ജോലിക്കു പോകണം പിന്നെ റസ്റ ഒന്നും ഉണ്ടായെന്ന്നുവരില്ല.
കോൺക്രീറ്റ് കാനനത്തിലെ ഒരു മരച്ചില്ലയിൽ നിന്നും ഞാൻ  പടികളിലൂടെ തത്തി തത്തി താഴെയിറങ്ങി. അപാർട്ട് മെന്റിന്റെ പാർക്കിൽ അല്പം നേരം കാറ്റു കൊള്ളാം എന്നു കരുതി. മണി നാലു് ആയെങ്കിലും കത്തുന്ന സൂര്യനും ചൂടുള്ള കാറ്റും ആണ് ഇവിടങ്ങളിൽ എന്നു മനസ്സിലായി. ഓരോരൊ ചിന്തകളിൽ മുഴുകി ഇരിക്കെ സമയം പോയതു അറഞ്ഞില്ല. വൈകുന്നേരമായപ്പോൾ ബിൽഡിഗിലെ വീടുകളിൽ നിന്നും അമ്മമാർ അവരവരുടെ കുട്ടി'കളുമായി താഴെ പാർക്കിൽ വരുന്നു. കുട്ടികളെ കളിക്കാൻ വിട്ടിട്ടു കുറച്ചു മാറി സ്വൈര്യമായി ഇരുന്നു കൊച്ചുവർത്തമാനങ്ങൾ പറഞ്ഞിരിക്കുന്നു.
ഒരു ട്രെയിൻ യാത്രയിൽ ജനാലയിലൂടെ കാണുന്ന കാഴ്ചകൾ ഓടി മറയുന്നതിനേക്കാൾ വേഗത്തിൽ സംസാരവിഷയങ്ങൾ മാറിമറയുന്നതു ഒരു കൗതുകം ആയി തോന്നി. കുട്ടികൾ പലയിടത്തൂടെ ഓടി കളിക്കുന്നുണ്ട് . തന്നെ കളിച്ചും, തമ്മിൽ തല്ലിയും ചിലർ, കൂട്ടംകൂടിയും അല്ലാതെയും മറ്റു ചിലർ... തെന്നി തെറിച്ചു നടക്കുന്ന അവരെ കണ്ടപ്പോൾ ആട്ടിൻകുട്ടികളെ ഓർമ വന്നു. അതെ, അതു തന്നെ ഒരു പറ്റം ആട്ടിൻകുട്ടികൾ! ആടുകളെ കൂടുതുറന്നു പുല്ലു മേയാൻ വിട്ടിട്ടു കുറച്ചകലെ സൊറ പറഞ്ഞിരുന്നു വിശ്രമിക്കുന്ന ആട്ടിടയൻമാർ ആയി അമ്മമാർ. എന്റെ കൺമുന്നിൽ അവർ അങ്ങിനെ ആയി മാറിയ പോലെ. തുള്ളിച്ചാടി നടക്കുന്ന കുഞ്ഞാടുകൾ. ചിലർ മേഞ്ഞുനടക്കുന്നു, ചിലർ കൊമ്പുകോർക്കുന്നു, മറ്റു ചിലർ തന്റെതായ ലോകത്തു സ്വയം മുഴുകി നടക്കുന്നു. കൂട്ടത്തിൽ സാഹസികരും, അതിസാഹസികരും കൂട്ടം തെറ്റി നടക്കുന്നതെമ്മാടികളും ഒക്കെ ഉണ്ട്. വികൃതികൂടുമ്പോൾ വിളി വരും, കേട്ടില്ലെങ്കിൽ വടികൊണ്ടു അടിയും വീഴും. സൂര്യൻ പടിഞ്ഞാറൻ ചക്രവാളങ്ങളിൽ ഒരു ചെമ്പു തളിക പോലെ കാണപ്പെട്ടു. അധികം വൈകാതെ ഇരുൾ അണയും. വെളിച്ചം വീശി വിളക്കുമരങ്ങളും കെട്ടിടങ്ങളും ഉണ്ടാകും എങ്കിലും, സമയം ഏറെ വൈകും. ആട്ടിടയന്മാർ പൊടി തട്ടിക്കൊണ്ടു എണീറ്റു തന്റേതായ ആട്ടിൻകുട്ടികളെ തിരിച്ചു വിളിച്ചു. അനുസരണയുള്ളവ ഓടി അടുത്തു. ചിലർ "മാ പ്ലീസ് ,മാ പ്ലീസ്ന്നു"  കരഞ്ഞു. അശ്രദ്ധരായ ചിലർ കേട്ട ഭാവം നടിക്കാതെ കളി തുടർന്നു. ചിന്നി ചിതറിയ ആട്ടിൻകൂട്ടത്തെ വടി വീശി തടുത്തു കൂട്ടി അവർ മുന്നോട്ടു നടന്നു. എല്ലാരും അവരവരുടെ കൂടുകളിലെക്കു മെല്ലെ മടങ്ങി. പാർക്ക് നിശബ്ദം. അല്പം നേരം കൂടി അവിടെ ഇരുന്നിട്ടു തിരികെ പോകാൻ ഒരുങ്ങുമ്പോൾ ഒരു കുളിർ കാറ്റ് ആ ദിനത്തെ മെല്ലെ പാടി ഉറക്കുന്നതു അറിയാൻ കഴിഞ്ഞു.

കലികാല കാഴ്ചകള്‍

പാതിരാ പൂവിതളുകള്‍ ദ്രംഷ്ടാല്‍ ചീന്ദുന്ന
ചീങ്ങന്ണികള്‍ തണല്‍ തേടുമ്പോള്‍
നീതിതന്‍ കണ്ണ് മൂടികെട്ടുവാന്‍ കൊടുക്കണം ബാലിയി
സമാധാനതിന്‍ കാവല്‍ഭടെന്മാരെ

പിച്ചി ചീന്ദിടട്ടെ പാവമാം പലരേയും
പണം തരുകില്‍ മറന്നിടാം നിന്‍ പാപങ്ങളെല്ലാം
മതിയല്ലോ ഇത് മനുഷ്യ-മൃഗങ്ങള്‍ക്ക് സാന്‍ഡോഷിക്കാന്‍
കഷ്ടം കൊടൂരം ഇത് കലികാലതിന്‍ വിളയാട്ടം

നാട്ടു വാര്‍ത്ത‍

സമയം ഏകദേശം പകല്‍ 10.30 ആയികാണും , പത്രം ഓഫീസിലെ നൈറ്റ്‌ ഷിഫ്ടും കഴിഞ്ഞു വെറും 4 മണിക്കൂര്‍ ഉറക്കത്തിനു ശേഷം കണാരേട്ടന്‍റെ ചായ പീടികയില്‍ ഇരുന്നു ചായയും ചൂട് ദോശ ചമ്മന്തിയില്‍ മുക്കി തിന്നു അലമാരയിലെ പരിപ്പുവടയും നോക്കി ഇരിക്കുമ്പോളാണ് സംഭവം. ഉദയന്‍ ചേട്ടന്‍ പുറത്തു ബെഞ്ചില്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നുണ്ട്, കണാരേട്ടന്‍ ആര്‍ക്കോ വേണ്ടി സ്ട്രോങ്ങ്‌ ചായ അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നതാ റോഡിലൂടെ "അയ്യോ... എന്നെ തല്ലാന്‍ വരുന്നേ" എന്നും പറഞ്ഞു ഒരു പയ്യന്‍ ഓടുന്നു. കണാരേട്ടനും ഉദയന്‍ ചേട്ടനും തലയുയര്‍ത്തി ഒന്ന് നോക്കിയിട്ട് വീണ്ടും തങ്ങളുടെ ജോലിയിലേക്ക് മടങ്ങി. ഈ കാഴ്ച കണ്ടുനിന്ന എനിക്ക് ഇതിന്‍റെ പൊരുളറിയാന്‍ ആ കാംഷയായി. നാട്ട് വാര്‍ത്ത ചൂടാറാതെ വിതരണം ചെയ്യുന്ന കണാരേട്ടന്‍ തന്നെ കാര്യം തിരക്കാന്‍ പറ്റിയ ആള്‍ എന്ന് എനിക്ക് തോന്നി. ഞാന്‍ ചേട്ടനോട് ചോദിച്ചു "എന്താ ചെട്ടാ, ആരാത്?" കണാരേട്ടന്‍: ഓ! ഇത് പതിവാ സാറേ, സാറിവിടെ വന്നിട്ട് നാല് ദിവസമല്ലേ ആകുന്നുള്ളൂ, പോകെ പോകെ ശീലമായിക്കൊള്ളും. അതൊന്നും എനിക്ക് തൃപ്തികരമായ ഉത്തരമായിരുന്നില്ല. ഒരു പത്രപ്രവര്‍ത്തകന്‍റെ ആകാംഷ എന്ന് പറഞ്ഞാല്‍ അറിയാമല്ലോ. ഞാന്‍ വീണ്ടും ചോദിച്ചു " ആരാ ഓട്യത്?" കണാരേട്ടന്‍ " ഓ അത് വര്‍ക്കിയാ , ഒരു തല തെറിച്ചനാ സാറേ. അവന്‍ വീണ്ടും എന്തേലും പണി ഒപ്പിച്ചു കാണും. അതും എനിക്കൊരു തൃപ്തികരമായ ഉത്തരമായിരുന്നില്ല . എന്നാല്‍ പിന്നെ ഓടിയവനോടുതന്നെ ചോദിക്കാം എന്ന് കരുതി ചായയുടേയും ദോശയുടേയും കാശ് കണാരേട്ടനു കൊടുത്തിട്ട്, ഞാന്‍ അവന്‍ പോയ ദിശയിലേക്കു നടന്നു. നടന്നു ചെന്നപ്പോ അതാ അവന്‍ ആല്‍ത്തറയില്‍ ഇരുന്നു പുകവലിക്കുന്നു. ഡാ!!! എന്നൊന്ന് തറപ്പിച്ചു വിളിച്ചു. എന്നെ കണ്ടതും അവന്‍ എണീറ്റോടി . ആളൊരു വിരുതന്‍ തന്നെ എന്ന് മനസിലായി. ഞാന്‍ അവന്‍റെ പുറകെ ഓടി. കടത്തു കടവില്‍ വെച്ച് അവനെ പിടികൂടി "എന്തിനാടാ നീ ഓട്യത്?"
"ദൂരേന്നു കണ്ടപ്പോ ദിവാകരന്‍ മാഷാണെന്നു തോന്നി". അവന്‍ കിതച്ചുകൊണ്ട് പറഞ്ഞു.
ഞാന്‍ : എന്തിനാടാ ദിവാകരന്‍ മാഷിനെ കണ്ടാല്‍ ഓടുന്നത്?
"ടോമി ജിമ്മിയുടെ കൈയ്യില്‍ നിന്നും 10000 രൂപ കടം വാങ്ങി" കാര്യം മനസിലാകാതെ ഞാന്‍ പിന്നെയും ചോദിച്ചു "അതിനു നിന്നെ എന്തിനാ ഓടിക്കുനത്?"
"അതിതുവരെ തിരിച്ചുകൊടുത്തില്ല, മാസം 2% പലിശയും മുതലും ചേര്‍ത്ത് എതയായീന്നും ചോദിച്ചാ ഓടിക്കുന്നത് ."
"അതിനു നിന്നെയ്ന്തിനാ ഇട്ടോടിക്കുന്നത്"?
"അതു ചേട്ടന്‍ തന്നെ അങ്ങേരോട് ചോദിച്ചാട്ടെ." എന്‍റെ പിടി തട്ടിമാറ്റി അവന്‍ കൂളായി അങ്ങ് നടന്നു പോയി.
ഞാന്‍ നേരെ പോയത് ദിവാകരന്‍ മാഷിനെ അന്വേഷിച്ചാണ്. അധികം പോകേണ്ടി വന്നില്ല, അയാളുടെ വീട്ടിലേക്ക് ഉള്ള വഴി ചോദിച്ചത് വഴിയിലൂടെ നടന്നുപോകുന്ന ദിവാകരന്‍ മാഷിനോട് തന്നെയായിരുന്നു. ഞാന്‍ എന്നെ പെട്ടന്ന് പരിചയപെടുത്തീട്ടു ചോദിച്ചു "അല്ല മാഷേ, ടോമി ജിമ്മിയോട് കടം വാങ്ങിയതിനു എന്തിനാ ആ വര്‍ക്കിയെ ഇട്ടോടിക്കുന്നത്?"
എന്നെ പുച്ചത്തോടെയൊന്നു നോക്കി ചിരിച്ചിട്ട് ചോദിച്ചു " സാറിനു പത്രപ്രവര്‍ത്തനം മാത്രം നോക്കി നടന്നാല്‍ പോരെ, വെറുതെ അവന്‍റെ കാര്യത്തില്‍ ഇടപെടണോ?".
ഒരു പത്രപ്രവ ര്‍ത്തകന്‍ എന്ന നിലയില്‍ മനുഷ്യനോടു കാണിക്കുന്ന അനീതിയെ പറ്റിചോദിക്കുകയാണെന്നു പറഞ്ഞപ്പോ , അയാള്‍ പെട്ടന്ന് വികാരം പൂണ്ടു " അനീതിയോ? അതവന്‍ എന്നോട് കണിക്കുനതാണ്. എന്‍റെ ഷമ പരീക്ഷിക്കുന്നതിനൊരു അതിരില്ലേ? എന്തേലും ചോദിച്ചാല്‍ തര്‍ക്കുത്തരം പറയും. കഴിഞ്ഞ ഒരാഴ്ച യായി ഞാന്‍ അവനോടു ആ കണക്കു പഠിച്ചിട്ടു വരാന്‍ പറയുന്നു, ഇതിപ്പോ നൂറാമത്തെ തവണയാ തെറ്റിക്കുന്നത്. തല്ലാതെ പിന്നെ എന്ത് ചെയ്യും? അവന്‍ ഈ വര്‍ഷമെങ്കിലും പാസാകുമെന്ന പ്രതീക്ഷ എനിക്കിനി ഇല്ല" സ്വയം പിറുപിറുത്തോണ്ട് അയാള്‍ നടന്നു നീങ്ങി. അബദ്ധം മനസിലാക്കി നാട്ടു വഴിയുടെ നടുവില്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ഞാന്‍ നിന്നു.