ഒരു ആഫ്റ്റര്‍നൂണ്‍



ചിന്തിച്ചു ചിന്തിച്ചു മടുത്തു. എന്താണ് ചിന്തിക്കുന്നത് എന്നുപോലും അറിയാതെ എത്ര നേരം ചിന്തിക്കും? സമയം മുന്നു മണി ആകാറായി, ക്ലാസ് റൂം ഒഴിഞ്ഞു തുടങ്ങി. ഉച്ചയൂണിനു ശേഷം മടിച്ചു മടിച്ചാണ് ക്ലാസ്സില്‍ എത്തിയത് . ഇന്നലെയോളം തകര്‍ത്തു പണിയെടുത്തു. കണ്ണ് കഴക്കും വരെ പഠനപരിപടികളില്‍ മുഴുകി. തലവേദനിച്ചിട്ടും വായിക്കനുല്ലതെല്ലാം വായിച്ചു തീര്‍ത്തു. ഉറക്കം കണ്ണില്‍ തട്ടി വിളിച്ചിട്ടും ഉണര്‍ന്നിരുന്നു പരമാവധി ജോലിയും തീര്‍ത്തു. രാത്രി എപ്പഴോ ഉറങ്ങി. ഇനി ഇന്ന് വിശ്രമമാണ്. നാളത്തേക്ക് കാര്യമായി ഒന്നും ഇല്ല . ഇന്നൊന്നു ഉറങ്ങണം. എല്ലാവരുടെയും മനസ്സില്‍ ഇതേ ചിന്തയാണ്.


4.30വരെ ക്ലാസ്സുണ്ടെങ്കിലും , അധ്യപകരില്ലാതെ, കുത്തിവരച്ചിട്ട ക്ലാസ് റൂമിലെ ബോര്‍ഡ്‌ നോകി എത്ര നേരംവെറുതെ ഇരിക്കാനാകും ? കണ്മുന്നിലെ കറുത്ത കമ്പ്യൂട്ടര്‍ ഫ്ലാറ്റ് സ്ക്രീനില്‍് ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറെര്‍ തുറന്നുവെച്ചു വിദ്യ അഭ്യസിക്കുന്നവരെ അങ്ങിങ്ങായി കാണാം. 100 ഇല്‍ 90 സൈട്സും ബ്ലോക്ക്ട് ആണ്, അതുകൊണ്ട് പഠിത്തം തന്നെ ആണ് അവരെ കംപ്യുട്ടര്‍ ആകര്‍ഷിക്കുന്നത് എന്ന് കരുതാം.

ചിലര്‍ വട്ടം കൂടിനിന്നു ഹോസ്റലിലേക്ക് തിരിക്കാനുള്ള ചര്‍ച്ചയിലാണ്. കസ്സെരകളില്‍ മുക്കാലും ഒഴിഞ്ഞുകിടകുന്നു. ബാക്ക് ബെഞ്ചിലെ പരന്ന കമ്പ്യൂട്ടര്‍ സ്ക്രീനിനു മുകളിലൂടെ കാണുന്ന കാഴ്ച്ചകള്‍ കണ്ടു ചിന്ദകളില്‍മുഴുകി ഇരിക്കാന്‍ ആദ്യമൊക്കെ രസമായിരുന്നു. പക്ഷെ ഷീണം മിഴികളെ തഴുകിയുറക്കുന്നു . 2 മിനിറ്റ് നിശബ്ദതകിട്ടിയാല്‍ അതൊരു താരാട്ട് പാട്ടൂപോലെ ഗുണം ചെയ്യും.

പ്രകാശം ജനാലവഴി അകത്തേക് എത്തിനോക്കുന്നു. വെള്ള കുമ്മായം പൂശിയ മതിലുകള്‍ വെളുത്തു ജ്വലികുന്നത്കാണുമ്പോള്‍ കണ്ണ് മഞ്ഞളിക്കുന്നു. ഇളം ചൂടും തണുപ്പും കലര്‍്ന്ന കാറ്റ് ഉറങ്ങാന്‍ പ്രേരിപ്പിക്കുന്നു. “വാ, ഹോസ്റ്റലില്‍ പോകാം. ഈവിടെ എന്തിനാ ഇങ്ങനെ കുത്തിയിരിക്കുന്നെ? ഈ സമയം ഒന്ന് തലച്ചായിക്കാം” പറഞ്ഞത് എന്നോടല്ലെഗ്ഗിലും, പറഞ്ഞതില്‍ കാര്യമുണ്ട്. മണി മൂന്നേകാല്‍ ആകുന്നു. 3 .30 നു ഹോസ്റ്റലില്‍ എത്തിയാല്‍ 5 മണിക്ക് ചായ വരുന്നത് വരെ ഒരു സുഖശയനം പാസാക്കാം. ആശ്വാസത്തോടെ പാതി അടഞ്ഞ മിഴികള്‍ തിരുമ്മി കമ്പ്യൂട്ടര്‍ സ്വിച്ച് ഓഫ്‌ ചെയ്തു. വേണോ വേണ്ടയോ എന്ന് സംശയിച്ചു, മടിച്ചു മടിച്ചു സീപീയൂവിനു പുറകെ മൊണിട്ടറും ഓഫ് ആയപ്പോള്‍, എഴുനേറ്റു പ്ലഗ്ഗ് ഓഫ്‌ ചെയ്തു. ബാഗ്‌ എടുത്തു തൊളതിട്ടു മുന്നോട്ടു നടക്കാന്‍ ഒരുങ്ങുമ്പോള്‍ അതാ വരുന്നൂ…. കലിയുഗത്തിലെ അവതാരമെന്ന പോലെ,… ക്ലാസ്എടുക്കാനുള്ള വരവാണ്… ഈ പതിനൊന്നാം മണിക്കുറില്‍!!

ബാലി വധം ആരംഭിക്കുകയായി . നിമിഷ നേരത്തെ ആശ്വാസത്തിന് വിട പറയേണ്ടി വരുമ്പോള്‍ ഉള്ള വിമ്മിഷ്ടം! ക്ലാസ്സില്‍് പറയുന്നതൊന്നും തിരിയുനില്ല. വിഷയം ഔട്ട്‌ ഓഫ് കവറേജാണ്. ലോക കാര്യങ്ങള്‍ പഠിക്കുവനൊ മനസിലാക്കുവാനോ ഉള്ള മാനസിക അവസ്ഥയില്‍ ഉള്ളതല്ല. തലച്ചോറ് ലോ ബാറ്ററിയില്‍് ആണ്. കഷ്ടപ്പെട്ടെന്‍ഗിലും കണ്ണ് തുറന്നു പിടിച്ചു ചിന്തകളുടെ ലോകത്തേക് വീണ്ടും യാത്ര തിരിച്ചു.

7 comments:

SREE said...

ethoru satyam matram...

phoenix said...

ellavarudeyum avastha ithu thanney....

roopz said...

hahaha...good work

mmanees said...

kalakki

eleven said...

your post speaks for us darlin.........

renjith said...

entha parayuka..vayichu kazhinjapol oru catharsis feel cheyunnu...nammalum anubhavichathalle 2 neenda varsham

kishore said...

hmm...kollam!!! madichi paru :)