സണ്‍ഷേഡിലെ ഷാമ്പൂ അഥവാ കണ്‍ഡിഷ്ണര്‍



നല്ല കണ്ടിഷന്‍ ആയിക്കാണും എന്നാ കരുതിയത്‌. പതനത്തിന്റെ മുനാം ദിവസം ദിവാസ്വപ്നം കണ്ടുനീലാകാശം നോക്കി
സണ്‍ഷേഡില്‍ മലര്‍ന്നു കിടക്കുന്ന അഞ്ജനയുടെ ഹെയര്‍ കണ്‍ഡിഷ്ണര്‍ കണ്ടാല്‍ കരച്ചില്‍ വരുമായിരുന്നു. ഒരു അബദ്ധത്തിന്റെ പുറത്താനെലും വാരിക്കുഴിയിലേക്ക് തള്ളിയിട്ടത്തിന്റെ ദേഷ്യം അത് അഞ്ജനയെ നോക്കികൊണ്ട് കൊഞ്ഞനം കാട്ടി തീര്‍ക്കുന്നുണ്ടായിരുന്നു. അന്ന്, Friday the 13th ഒരു കറുത്ത ദിവസം ആകുമായിരുന്നു. ബാല്കണിയിലുടെ ഇരുമ്പഴിക്കുള്ളില്‍നിന്ന് ചിണ്ങ്ങുന്ന അവളെ സമാധനിപ്പികാന്‍ സഹപാഠികള്‍ ഒത്തുചേര്‍ന്നു. വാര്‍ഡന്റെ കൈയ്യോ കാലോ പിടിച്ചു സംഘടിപ്പിച്ച ക്ലീനിംഗ് സ്റ്റിക്ക് കൈയ്യില്‍ ഏന്തി പ്രണിത വന്നപ്പോള്‍ വരവേല്‍കാന്‍ എല്ലാരും ഉത്സാഹിച്ചു.

പരിശ്രമം ഒന്ന്- അഞ്ജനയുടെ ബാല്കണിയില്‍ നിന്നും ആരംഭിച്ചു. വീണിടം വിഷ്ണുലോകമാക്കിയ കണ്‍ഡിഷ്ണര്‍നെ ഒന്ന് തലോടാനെ ആ വടിക്ക് കഴിഞ്ഞുള്ളൂ . പ്രണിതയുടെ വിടാത്ത പരിശ്രമം പരാജയ്പെടും മുന്‍പ് അമ്മുവിന്‍റെ ഐഡിയ വന്നു . “അപ്പുറത്തെ ബാല്കണിയില്‍ നിന്നും ചെയ്യാം , next balcony is the best balcony”. അങ്ങിനെയും ഒരു പഴമൊഴി ഉണ്ടെന്ന പുത്തന്‍ അറിവ് കിട്ടിയ അന്നമ്മ busy messaging -നിടയിലും അതേറ്റു പറഞ്ഞു .പിന്നെ ജാഥ പുറപ്പെട്ടു , അടുത്ത ബാല്കണി ലക്‌ഷ്യമിട്ട് . നമിതയുടെ നട as usual തുറന്നില്ല ,പിന്നെ അശ്വിനിയുടെ വാതില്‍ തട്ടി തുറന്നു അകത്തേക്ക് അതിക്രമിച്ചു കയറി ബാല്കണിയില്‍ എത്തി . വലപിടിച്ച വേസ്റ്റ്ബാസ്കെറ്റ് ഒരു വശത്തേക്ക് തള്ളി മാറ്റി പരിശ്രമം പുനരാരംഭിച്ചു .

അഞ്ജനയുടെ ബാല്കണിയില്‍ നിന്നും അന്നമ്മയും വിധുവും നോക്കി നിന്നു . ഒരാറ് വയസുകാരിയുടെ ജിജ്ഞാസയോടെ ഹര്‍ഷയും അവിടെ എത്തി. ജനാല ഉന്തി തുറന്നു നമിതയും കാഴ്ചക്കാരിയായി . ഉന്തും തള്ളുമായി ബാല്കണിയില്‍ ആകെ ബഹളം . “കിണറ്റില്‍ വീണ കുട്ട്യേ പോലെ എന്‍റെ ഷാമ്പൂ ..” എന്ന് പറഞ്ഞു അഞ്ജന നെഞ്ചത്തടിച്ചു കരയുന്നുണ്ടായിരുന്നു . (അത് അവളുടെ സ്വന്തം ‘കണ്‍ഡിഷ്ണര്‍ ’ ആണെന്ന് അവള്‍ മരന്നുപോയതവാം).

ഞാന്‍ എങ്ങോട്ടും ഇല്ലെന്ന മട്ടില്‍ കണ്‍ഡിഷ്ണര്‍ വടിയോടു മല്ലടിച്ച് നിന്നു . പരിശ്രമം 2 , അശ്വിനി . നീണ്ട കാലും നീണ്ട കൈയും ഉള്ള അശ്വിനി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഉടുപ്പില്‍ കുമ്മയമായെന്നല്ലാതെ കണ്‍ഡിഷ്ണര്‍ വഴങ്ങിയില്ല . പ്രതീക്ഷ നഷ്ട്ടപ്പെട്ട അഞ്ജനയുടെ സാഹയത്തിനു അശ്വതി എത്തി . പരാജയം ഏതെന്നു അറിഞ്ഞിട്ടില്ലാത്ത ഈ മിടുക്കിപെണ്‍കുട്ടികളോട് മത്സരിക്കാന്‍ വെറും 25 cm പോരെന്നു മനസിലാക്കിയവണം ,കണ്‍ഡിഷ്ണര്‍ അവസാനം അനുസരിച്ച്. സണ്‍ഷേഡില്‍ നിന്നും നേരെ താഴേക്ക്‌ !

നിലം പതിച്ച കണ്‍ഡിഷ്ണര്‍നെ തന്റെ കൈകുമ്പിളില്‍ വാരിയെടുക്കാന്‍ അഞ്ജന വേഗം 3 നില ഓടിയിറങ്ങി . ഇത്ര നേരത്തെ ഗോള്‍ഫ് കളിയില്‍ ആദ്യത്തെ സ്ട്രൈക്ക് ലഭിച്ച അശ്വതിയെ ഏവരും അഭിനന്ദിച്ചു . കൈവിട്ടു പോയ മുതല് തിരിച്ചു കിട്ടിയ അഞ്ജനയെ എല്ലാരും ജയ് വിളിച്ചു . ഹോ! സമാധാനം , ഇനിയെങ്കിലും അവളൊന്നു കുളിക്കുമല്ലോ എന്ന ആശ്വാസമായിരുന്നു പിരിയുമ്പോള്‍ എല്ലാവരുടെയും മുഖത്ത് !!


9 comments:

eleven said...

hey nicely put girl....very nice...

SREE said...

adipoli da..vayichappol ella scenukalum onnude kandu...good one..

Unknown said...

anju
superb.. u made this ordinary incident into extraordinary moment.. will never 4get this incident guys.. thanks 4 saving my shampoo adhava conditioner

stoppress said...

nice & superb language.
Really i lyk it.
keep posting babe..........

renjith said...

kollam...vayichu maranna oru style..K.L Mohanavarmaye ariyamo..professoude lokam enna book okke ezhuthiya...ur style resembles his satirical style..nicely put..gud association of ideas

roopz said...

good..keep going

Anees said...

good one... u ve a rare ability to tell stories in ur own way...that to in short words... keep going...

kishore said...

well written!!! njan totally impressed aayi!!! pavan njan :)

HariPrasanna LathaJayan said...

I cant read it.... some one tell me whats written in this...........