സമയം ഏകദേശം പകല്‍ 10.30 ആയികാണും , പത്രം ഓഫീസിലെ നൈറ്റ് ഷിഫ്ടും കഴിഞ്ഞു വെറും 4 മണിക്കൂര്‍ ഉറക്കത്തിനു ശേഷം കണാരേട്ടന്‍റെ ചായ പീടികയില്‍ ഇരുന്നു ചായയും ചൂട് ദോശ ചമ്മന്തിയില്‍ മുക്കി തിന്നു അലമാരയിലെ പരിപ്പുവടയും നോക്കി ഇരിക്കുമ്പോളാണ് സംഭവം. ഉദയന്‍ ചേട്ടന്‍ പുറത്തു ബെഞ്ചില്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നുണ്ട്, കണാരേട്ടന്‍ ആര്‍ക്കോ വേണ്ടി സ്ട്രോങ്ങ് ചായ അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നതാ റോഡിലൂടെ "അയ്യോ... എന്നെ തല്ലാന്‍ വരുന്നേ" എന്നും പറഞ്ഞു ഒരു പയ്യന്‍ ഓടുന്നു. കണാരേട്ടനും ഉദയന്‍ ചേട്ടനും തലയുയര്‍ത്തി ഒന്ന് നോക്കിയിട്ട് വീണ്ടും തങ്ങളുടെ ജോലിയിലേക്ക് മടങ്ങി. ഈ കാഴ്ച കണ്ടുനിന്ന എനിക്ക് ഇതിന്‍റെ പൊരുളറിയാന്‍ ആ കാംഷയായി. നാട്ട് വാര്‍ത്ത ചൂടാറാതെ വിതരണം ചെയ്യുന്ന കണാരേട്ടന്‍ തന്നെ കാര്യം തിരക്കാന്‍ പറ്റിയ ആള്‍ എന്ന് എനിക്ക് തോന്നി. ഞാന്‍ ചേട്ടനോട് ചോദിച്ചു "എന്താ ചെട്ടാ, ആരാത്?" കണാരേട്ടന്‍: ഓ! ഇത് പതിവാ സാറേ, സാറിവിടെ വന്നിട്ട് നാല് ദിവസമല്ലേ ആകുന്നുള്ളൂ, പോകെ പോകെ ശീലമായിക്കൊള്ളും. അതൊന്നും എനിക്ക് തൃപ്തികരമായ ഉത്തരമായിരുന്നില്ല. ഒരു പത്രപ്രവര്‍ത്തകന്‍റെ ആകാംഷ എന്ന് പറഞ്ഞാല്‍ അറിയാമല്ലോ. ഞാന്‍ വീണ്ടും ചോദിച്ചു " ആരാ ഓട്യത്?" കണാരേട്ടന്‍ " ഓ അത് വര്‍ക്കിയാ , ഒരു തല തെറിച്ചനാ സാറേ. അവന്‍ വീണ്ടും എന്തേലും പണി ഒപ്പിച്ചു കാണും. അതും എനിക്കൊരു തൃപ്തികരമായ ഉത്തരമായിരുന്നില്ല . എന്നാല്‍ പിന്നെ ഓടിയവനോടുതന്നെ ചോദിക്കാം എന്ന് കരുതി ചായയുടേയും ദോശയുടേയും കാശ് കണാരേട്ടനു കൊടുത്തിട്ട്, ഞാന്‍ അവന്‍ പോയ ദിശയിലേക്കു നടന്നു. നടന്നു ചെന്നപ്പോ അതാ അവന്‍ ആല്‍ത്തറയില്‍ ഇരുന്നു പുകവലിക്കുന്നു. ഡാ!!! എന്നൊന്ന് തറപ്പിച്ചു വിളിച്ചു. എന്നെ കണ്ടതും അവന്‍ എണീറ്റോടി . ആളൊരു വിരുതന്‍ തന്നെ എന്ന് മനസിലായി. ഞാന്‍ അവന്‍റെ പുറകെ ഓടി. കടത്തു കടവില്‍ വെച്ച് അവനെ പിടികൂടി "എന്തിനാടാ നീ ഓട്യത്?"
"ദൂരേന്നു കണ്ടപ്പോ ദിവാകരന്‍ മാഷാണെന്നു തോന്നി". അവന്‍ കിതച്ചുകൊണ്ട് പറഞ്ഞു.
ഞാന്‍ : എന്തിനാടാ ദിവാകരന്‍ മാഷിനെ കണ്ടാല്‍ ഓടുന്നത്?
"ടോമി ജിമ്മിയുടെ കൈയ്യില്‍ നിന്നും 10000 രൂപ കടം വാങ്ങി" കാര്യം മനസിലാകാതെ ഞാന്‍ പിന്നെയും ചോദിച്ചു "അതിനു നിന്നെ എന്തിനാ ഓടിക്കുനത്?"
"അതിതുവരെ തിരിച്ചുകൊടുത്തില്ല, മാസം 2% പലിശയും മുതലും ചേര്‍ത്ത് എതയായീന്നും ചോദിച്ചാ ഓടിക്കുന്നത് ."
"അതിനു നിന്നെയ്ന്തിനാ ഇട്ടോടിക്കുന്നത്"?
"അതു ചേട്ടന്‍ തന്നെ അങ്ങേരോട് ചോദിച്ചാട്ടെ." എന്‍റെ പിടി തട്ടിമാറ്റി അവന്‍ കൂളായി അങ്ങ് നടന്നു പോയി.
ഞാന്‍ നേരെ പോയത് ദിവാകരന്‍ മാഷിനെ അന്വേഷിച്ചാണ്. അധികം പോകേണ്ടി വന്നില്ല, അയാളുടെ വീട്ടിലേക്ക് ഉള്ള വഴി ചോദിച്ചത് വഴിയിലൂടെ നടന്നുപോകുന്ന ദിവാകരന്‍ മാഷിനോട് തന്നെയായിരുന്നു. ഞാന്‍ എന്നെ പെട്ടന്ന് പരിചയപെടുത്തീട്ടു ചോദിച്ചു "അല്ല മാഷേ, ടോമി ജിമ്മിയോട് കടം വാങ്ങിയതിനു എന്തിനാ ആ വര്‍ക്കിയെ ഇട്ടോടിക്കുന്നത്?"
എന്നെ പുച്ചത്തോടെയൊന്നു നോക്കി ചിരിച്ചിട്ട് ചോദിച്ചു " സാറിനു പത്രപ്രവര്‍ത്തനം മാത്രം നോക്കി നടന്നാല്‍ പോരെ, വെറുതെ അവന്‍റെ കാര്യത്തില്‍ ഇടപെടണോ?".
ഒരു പത്രപ്രവ ര്‍ത്തകന്‍ എന്ന നിലയില്‍ മനുഷ്യനോടു കാണിക്കുന്ന അനീതിയെ പറ്റിചോദിക്കുകയാണെന്നു പറഞ്ഞപ്പോ , അയാള്‍ പെട്ടന്ന് വികാരം പൂണ്ടു " അനീതിയോ? അതവന്‍ എന്നോട് കണിക്കുനതാണ്. എന്‍റെ ഷമ പരീക്ഷിക്കുന്നതിനൊരു അതിരില്ലേ? എന്തേലും ചോദിച്ചാല്‍ തര്‍ക്കുത്തരം പറയും. കഴിഞ്ഞ ഒരാഴ്ച യായി ഞാന്‍ അവനോടു ആ കണക്കു പഠിച്ചിട്ടു വരാന്‍ പറയുന്നു, ഇതിപ്പോ നൂറാമത്തെ തവണയാ തെറ്റിക്കുന്നത്. തല്ലാതെ പിന്നെ എന്ത് ചെയ്യും? അവന്‍ ഈ വര്‍ഷമെങ്കിലും പാസാകുമെന്ന പ്രതീക്ഷ എനിക്കിനി ഇല്ല" സ്വയം പിറുപിറുത്തോണ്ട് അയാള്‍ നടന്നു നീങ്ങി. അബദ്ധം മനസിലാക്കി നാട്ടു വഴിയുടെ നടുവില്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ഞാന്‍ നിന്നു.

3 comments:
lol ammoos :) i loved it :)
Spelling mistake orennam kandu. Ninte pathivu hostel standardinu mukalil ulla chalu enne parayam.
Variety aayittund. Language usage good.
adipoli...kollam!!! evedinnu adichu maatiyatha??? :P
Post a Comment