# കേരള floods

പ്രളയം വന്നു പുണർന്നെന്റെ നാടിനെ
ചുറ്റും ജലത്താൽ വലഞ്ഞു ജനങ്ങൾ.
പ്രാണരക്ഷക്കായി കേഴുന്നു പലരും
ചിലരുടെ ജീവനോ ഇതിനകം പൊലിഞ്ഞു.
ദുരിതം കണ്ടെന്റെ ഉള്ളം പൊള്ളുന്നു
തീവ്രത കൊണ്ടെന്റെ കണ്ണിലും അണപൊട്ടുന്നു.

ഈശ്വരകൃപയാൽ ഏറെപ്പേർ സുരക്ഷിതർ.
ചിലരോ ennal സ്വയം ഈശ്വരാർ - 
തന്നാലാവുംവിധം തണലാക്കുന്നു
കഷ്ടപ്പെടുന്നവർക്ക് കഞ്ഞി വിളമ്പുന്നു.
പുതുതലമുറയുടെ ഊർജം കൊണ്ട്
ഒരുപാടുപേർക്കു ആശ്വാസം എത്തുന്നു.

കൈകോർത്തുനിന്നു ചെറുക്കാം, സോദരേ, ദുരന്തത്തിനെതിരെ വന്മതിൽ പണിയാം.

കലിപൂണ്ട കലികാല കെടുതിയിലും
കനിവിന്റെ തിരകൾ അലയടിക്കട്ടെ. 

No comments: