തമിള്‍ നാട്ടില്‍ നിന്നും അതിര്‍ത്തി കടന്നു കേരളത്തിലേക്കുള്ള യാത്രയില്‍ അവിചാരിതമായി ഞാന്‍ ആ പാട്ട് വീണ്ടും കേട്ടു. AR Rahman ട്യുണ്ണ്‍ ചെയ്ത 'വന്തേ മാതരം'. ഹൈ- പിച്ചില്‍ ഉള്ള ആ ഗാനം ഒരു AR ഫാനായ എനിക്ക് വളരെയേറെ പ്രിയമുള്ളതായിരുന്നു. ചെവിയില്‍ ഇയര്‍ ഫോണ്‍ തിരുകി കണ്ണുമടച്ചിരുന്നു പാട്ട് കേടുകൊണ്ടിരുന്ന ഞാന്‍ അല്‍പനേരം ഇഹലോകതുനിന്നും സ്വപനലോകത്തേക്ക് ടെലിപോര്‍ട്ട് ചെയയ്യപെട്ടു. ഒരികളും പാട്ട് പഠിച്ചിട്ടില്ലതതിന്‍റ്റെ അഹംകാരം ഇല്ലാത്തതുകൊണ്ട് ഞാന്‍ ആ ഗാനം ഏറ്റു പാടി. നിമിഷനെരംകോട് യാഥാര്‍ത്ഥ്യം എന്നെ തട്ടിയുണര്‍ത്തി. ഏതോ ഒരു ട്രാഫിക് സിഗ്നലില്‍ ബസ്സ് സഡാണ്‍ ബ്രേക്ക് ഈട്ടു നിര്‍ത്തി. ഗാനഭൂഷണം ഞാന്‍ അപ്പോഴാണ് എന്‍റെ അരികിലിരുന്ന വനിതാ എന്നെ അത്ഭുദതോടെ നോകിയിരികുന്നത് ശ്രദ്ധിച്ചത്. ശബ്ദ മാധുര്യം (അഹംകാരതോടെ തന്നെ പറയട്ടെ) ലത മന്ഗെശ്കരുടെത് പോലെ ആയതു കൊണ്ട് അവര്‍ എന്നെ പ്രശംസിച്ചുകൊണ്ടു ഉള്ള നോട്ടമാണെന്നു എനിക്ക് മനസിലായി. ആഗാഥത്തില്‍ നിന്നും വന്ന ചമ്മല്‍ ഒളിപ്പികാന്‍ അവരുടെ മുഘത് നോക്കി " ഐ ആം എ പ്രൌഡ് ഇന്ത്യന്‍. വന്തേ മാതരം!!” എന്ന് പറയാന്‍ തോന്നി. പക്ഷെ എന്‍റെ അച്ചടക്ക ബോധം എന്നെ അതിനു അനുവദിച്ചില്ല. ചമ്മിയ ചിരിയോടെ പുറം ലോകത്തെ കാഴ്ച്ചകളിലേക്ക് നോട്ടം തിരിക്കുമ്പോള്‍ എന്‍റെ ശ്രദ്ധ പാട്ടില്‍ നിന്നും മാറി, ആ രണ്ടു വാകുകളിലെകായി – വന്തേ മാതരം'. സ്വാതന്ദ്ര്യ സമരകാലത്ത് നിമിഷം പ്രതി നൂറായിരം തവണ കേട്ടിട്ടുണ്ടാവും ആ രണ്ടു വാക്കുകള്‍. ഇന്ന് സ്വതന്ദ്രിയ ദിനത്തില്‍ മാത്രം ഉപയോഗിച്ചാലായി. August 15 നു മുന്‍പോ അതിനു ശേഷമോ ആരും താനെ അത്ര പ്രാധാന്യം നല്‍കാത്ത രണ്ടു വാക്കുകള് ഇപ്പോള്‍ അത് ഒരു പുതിയ മലയാളം സിനിമയുടെ പേരാണ്‍. ബസ് സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തി ആളുകള്‍ ഓരോന്നായി ഇറങ്ങികൊണ്ടിരുന്നു. ബസ്സില്‍നിന്നും ഇറങ്ങി നടകുംബോല്‍ അറിയാതെ ഞാന്‍ ഒന്ന് പുന്ചിരിചുപോയി – വന്തേ മാതരം ഇപ്പോള്‍ വാണ്ണ്‍ ഡേ മാത്രം!
1 comment:
kollammmmmmmmmmmmmmm
Post a Comment