ലോകാവസാനം - ഒരു ചിന്താ വിഷയം



ലോകം അവസാനിക്കാന്‍ ഇനി 2 ദിവസമേ ഉള്ളു . മായന്‍ കലണ്ടറും പ്രവചനങ്ങളും സത്യമാകുമോ? 

ഈവക അന്ധവിശ്വാസങ്ങള്‍ ഒന്നും വിശ്വസിക്കാന്‍ പാടുള്ളതല്ല. അവസാനിക്കനയിരുന്നെല്‌ ലോകത്തിനു അത് പണ്ടേ ആകമയിരുന്നല്ലൊ. ഇതിപ്പോ... ഇതുവരെ യതൊരു കുഴപ്പവുമില്ലായിരുന്നു, പെട്ടന്നെങ്ങനാ അങ്ങ് അവസാനിക്കുന്നെ? സുനാമിയൊ ഭൂചലനമൊ അതോ ആകാശത്തുനിന്നു പോട്ടിവീഴാന്‍ പോകുന്ന ഉല്‌കയൊ തട്ടി തീരാനുല്ലതല്ല ഈ ഭൂഗോളം. 

സത്യത്തില്‍ ലോകാവസാനം അവര് ശെരിക്കും പ്രവചിചിട്ടുണ്ടോ?

മയന്‍സ്ന്‍റെ കലണ്ടറിന് ഇന്നല്ലേല്‍ നാളെ ഒരു അവസാനം വേണം. എത്രായിരം വര്‍ഷങ്ങള്‍ അവരെകൊണ്ട് പ്രവചിക്കാനാകും? 5000 പോരെ? പ്രവചനങ്ങള്‍ക്കും ഒരു പരിധിയില്ലേ?  കാര്യമൊക്കെ  ശെരിയാ, അവര്‌ പ്രവചിച്ച പലതും സത്യമായിടുണ്ട് . റെലെസ്കോപ് കണ്ടുപിടിക്കുന്നതിനു മുന്‍പുതന്നെ അവര്‌ Orion നെബുലയുടെ രൂപം, rotation and revolution ന്‍റെ സമയ-ദൈര്‍ക്യം, അങ്ങനെ പലതും കണ്ടുപിടിച്ചിട്ടുണ്ട് . എന്നുവെച്ചു ലോകം അവസാനിക്കുന്ന കാര്യം അവര്‌ ഒറ്റക്കങ്ങു തീരുമാനിച്ചാല്‍ മതിയോ?


ഇനി എനങ്ങാനും ഇതൊക്കെ സത്യമാകുമൊ ?!!

ചെയ് !! കഴുതകള്‍ക്ക് പ്രവചിക്കാന്‍ കണ്ട സമയം! ക്രിസ്ത്മസ് കഴിഞ്ഞിട്ട് ലോകം അവസാനിച്ചാല്‍ പോരായിരുന്നോ? കല്യാണം കഴിഞ്ഞിട്ട് ഇത് ആദ്യത്തെ ക്രിസ്ത്മസ് ആണ്. എന്റെ ഗുരുവായൂരപ്പാ... ആദ്യത്തെ ക്രിസ്ത്മസ് ഗിഫ്റ്റാ അതും കിട്ടുകില്ലേ?!

No comments: