ദുഃഖ വെള്ളി


ആ വർഷം ദുഃഖ വെള്ളി മാർച്ചിൽ ആയിരുന്നില്ല, ഒക്ടോബറിൽ ആയിരുന്നു.


സ്കൂളിൽ പഠിക്കുന്ന കാലം. അഴിമതിയും കോഴയും ഒന്നും ജീവിത പ്രശ്നമല്ലാത്ത ഒരു പക്ഷെ കേട്ടാൽ പോലും മനസിലാവാത്ത പ്രായത്തിൽ നല്ലവരായ സർക്കാർ ഇടക്ക് ബന്ദ്, ഹർത്താൽ രൂപത്തിൽ വിദ്യാർത്ഥികൾക്ക് അവധി ദിവസം സമ്മാനിക്കുമായിരുന്നു. ആ ഒക്ടോബറിൽ സംഭവിച്ചതും അതു തന്നെ. ഒക്ടോബർ ഒന്നിന് സ്കൂളിനെ ബാധിച്ച ഒരു ബന്ദ്.


ബുധനാഴ്ച അവധി, വ്യാഴാച അവധി (ഒക്ടോബർ 2, ഗാന്ധി ജയന്തി), ശനിയും ഞായറും സ്വാഭാവികമായും അവധി. ഇതിനിടയിൽ വില്ലനായി ഒരു വെള്ളി. രാവിലെ എഴുന്നേറ്റു സ്കൂളിൽ പോയി ക്ലാസ്സ് മുറിയിൽ കുത്തിയിരിക്കേണ്ട ഒരു വെള്ളി. അതായിരുന്നു യഥാർത്ഥ ദുഃഖ വെള്ളി 

No comments: